« Prev

79. Surah An-Nazi'ât سورة النازعات

Next »




1st Ayah  1  الأية ١الأولي
بِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
وَالنَّازِعَاتِ غَرْقًا
WannaziAAati gharqa

Malayalam
 
( അവിശ്വാസികളിലേക്ക്‌ ) ഇറങ്ങിച്ചെന്ന്‌ ( അവരുടെ ആത്മാവുകളെ ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.

Ayah  79:2  الأية
وَالنَّاشِطَاتِ نَشْطًا
Wannashitati nashta

Malayalam
 
( സത്യവിശ്വാസികളുടെ ആത്മാവുകളെ ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.

Ayah  79:3  الأية
وَالسَّابِحَاتِ سَبْحًا
Wassabihati sabha

Malayalam
 
ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.

Ayah  79:4  الأية
فَالسَّابِقَاتِ سَبْقًا
Fassabiqati sabqa

Malayalam
 
എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.

Ayah  79:5  الأية
فَالْمُدَبِّرَاتِ أَمْرًا
Falmudabbirati amra

Malayalam
 
കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.

Ayah  79:6  الأية
يَوْمَ تَرْجُفُ الرَّاجِفَةُ
Yawma tarjufu arrajifa

Malayalam
 
ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.

Ayah  79:7  الأية
تَتْبَعُهَا الرَّادِفَةُ
TatbaAAuha arradifa

Malayalam
 
അതിനെ തുടര്‍ന്ന്‌ അതിന്‍റെ പിന്നാലെ മറ്റൊന്നും

Ayah  79:8  الأية
قُلُوبٌ يَوْمَئِذٍ وَاجِفَةٌ
Quloobun yawma-ithin wajifa

Malayalam
 
ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.

Ayah  79:9  الأية
أَبْصَارُهَا خَاشِعَةٌ
Absaruha khashiAAa

Malayalam
 
അവയുടെ കണ്ണുകള്‍ അന്ന്‌ കീഴ്പോട്ടു താഴ്ന്നിരിക്കും.

Ayah  79:10  الأية
يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ
Yaqooloona a-inna lamardoodoona feealhafira

Malayalam
 
അവര്‍ പറയും: തീര്‍ച്ചയായും നാം ( നമ്മുടെ ) മുന്‍സ്ഥിതിയിലേക്ക്‌ മടക്കപ്പെടുന്നവരാണോ?

Ayah  79:11  الأية
أَإِذَا كُنَّا عِظَامًا نَّخِرَةً
A-itha kunna AAithamannakhira

Malayalam
 
നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും ( നമുക്ക്‌ മടക്കമോ? )

Ayah  79:12  الأية
قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ
Qaloo tilka ithan karratun khasira

Malayalam
 
അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌.

Ayah  79:13  الأية
فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ
Fa-innama hiya zajratun wahida

Malayalam
 
അത്‌ ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.

Ayah  79:14  الأية
فَإِذَا هُم بِالسَّاهِرَةِ
Fa-itha hum bissahira

Malayalam
 
അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.

Ayah  79:15  الأية
هَلْ أَتَاكَ حَدِيثُ مُوسَىٰ
Hal ataka hadeethu moosa

Malayalam
 
മൂസാനബിയുടെ വര്‍ത്തമാനം നിനക്ക്‌ വന്നെത്തിയോ?

Ayah  79:16  الأية
إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى
Ith nadahu rabbuhu bilwadialmuqaddasi tuwa

Malayalam
 
ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:

Ayah  79:17  الأية
اذْهَبْ إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ
Ithhab ila firAAawna innahu tagha

Malayalam
 
നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു.

Ayah  79:18  الأية
فَقُلْ هَل لَّكَ إِلَىٰ أَن تَزَكَّىٰ
Faqul hal laka ila an tazakka

Malayalam
 
എന്നിട്ട്‌ ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?

Ayah  79:19  الأية
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ
Waahdiyaka ila rabbika fatakhsha

Malayalam
 
നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ നിനക്ക്‌ ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട്‌ നീ ഭയപ്പെടാനും ( തയ്യാറുണ്ടോ? )

Ayah  79:20  الأية
فَأَرَاهُ الْآيَةَ الْكُبْرَىٰ
Faarahu al-ayata alkubra

Malayalam
 
അങ്ങനെ അദ്ദേഹം ( മൂസാ ) അവന്ന്‌ ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.

Ayah  79:21  الأية
فَكَذَّبَ وَعَصَىٰ
Fakaththaba waAAasa

Malayalam
 
അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.

Ayah  79:22  الأية
ثُمَّ أَدْبَرَ يَسْعَىٰ
Thumma adbara yasAAa

Malayalam
 
പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.

Ayah  79:23  الأية
فَحَشَرَ فَنَادَىٰ
Fahashara fanada

Malayalam
 
അങ്ങനെ അവന്‍ ( തന്‍റെ ആള്‍ക്കാരെ ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.

Ayah  79:24  الأية
فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ
Faqala ana rabbukumu al-aAAla

Malayalam
 
ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന്‌ അവന്‍ പറഞ്ഞു.

Ayah  79:25  الأية
فَأَخَذَهُ اللهُ نَكَالَ الْآخِرَةِ وَالْأُولَىٰ
Faakhathahu Allahu nakalaal-akhirati wal-oola

Malayalam
 
അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.

Ayah  79:26  الأية
إِنَّ فِي ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰ
Inna fee thalika laAAibratan limanyakhsha

Malayalam
 
തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു ഗുണപാഠമുണ്ട്‌.

Ayah  79:27  الأية
أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا
Aantum ashaddu khalqan ami assamaobanaha

Malayalam
 
നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.

Ayah  79:28  الأية
رَفَعَ سَمْكَهَا فَسَوَّاهَا
RafaAAa samkaha fasawwaha

Malayalam
 
അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

Ayah  79:29  الأية
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا
Waaghtasha laylaha waakhraja duhaha

Malayalam
 
അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

Ayah  79:30  الأية
وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا
Wal-arda baAAda thalikadahaha

Malayalam
 
അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.

Ayah  79:31  الأية
أَخْرَجَ مِنْهَا مَاءَهَا وَمَرْعَاهَا
Akhraja minha maahawamarAAaha

Malayalam
 
അതില്‍ നിന്ന്‌ അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.

Ayah  79:32  الأية
وَالْجِبَالَ أَرْسَاهَا
Waljibala arsaha

Malayalam
 
പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.

Ayah  79:33  الأية
مَتَاعًا لَّكُمْ وَلِأَنْعَامِكُمْ
MataAAan lakum wali-anAAamikum

Malayalam
 
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌

Ayah  79:34  الأية
فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ
Fa-itha jaati attammatualkubra

Malayalam
 
എന്നാല്‍ ആ മഹാ വിപത്ത്‌ വരുന്ന സന്ദര്‍ഭം.

Ayah  79:35  الأية
يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَىٰ
Yawma yatathakkaru al-insanu masaAAa

Malayalam
 
അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.

Ayah  79:36  الأية
وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ
Waburrizati aljaheemu liman yara

Malayalam
 
കാണുന്നവര്‍ക്ക്‌ വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.

Ayah  79:37  الأية
فَأَمَّا مَن طَغَىٰ
Faamma man tagha

Malayalam
 
( അന്ന്‌ ) ആര്‍ അതിരുകവിയുകയും

Ayah  79:38  الأية
وَآثَرَ الْحَيَاةَ الدُّنْيَا
Waathara alhayata addunya

Malayalam
 
ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ

Ayah  79:39  الأية
فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ
Fa-inna aljaheema hiya alma/wa

Malayalam
 
( അവന്ന്‌ ) കത്തിജ്വലിക്കുന്ന നരകം തന്നെയാണ്‌ സങ്കേതം.

Ayah  79:40  الأية
وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ
Waama man khafa maqamarabbihi wanaha annafsa AAani alhawa

Malayalam
 
അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന്‌ വിലക്കിനിര്‍ത്തുകയും ചെയ്തുവോ

Ayah  79:41  الأية
فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ
Fa-inna aljannata hiya alma/wa

Malayalam
 
( അവന്ന്‌ ) സ്വര്‍ഗം തന്നെയാണ്‌ സങ്കേതം.

Ayah  79:42  الأية
يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا
Yas-aloonaka AAani assaAAatiayyana mursaha

Malayalam
 
ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ്‌ സംഭവിക്കുക എന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു.

Ayah  79:43  الأية
فِيمَ أَنتَ مِن ذِكْرَاهَا
Feema anta min thikraha

Malayalam
 
നിനക്ക്‌ അതിനെപ്പറ്റി എന്ത്‌ പറയാനാണുള്ളത്‌?

Ayah  79:44  الأية
إِلَىٰ رَبِّكَ مُنتَهَاهَا
Ila rabbika muntahaha

Malayalam
 
നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ അതിന്‍റെ കലാശം.

Ayah  79:45  الأية
إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا
Innama anta munthiru manyakhshaha

Malayalam
 
അതിനെ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു താക്കീതുകാരന്‍ മാത്രമാണ്‌ നീ.

Ayah  79:46  الأية
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا
Kaannahum yawma yarawnaha lamyalbathoo illa AAashiyyatan aw duhaha

Malayalam
 
അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ ( ഇവിടെ ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും ( അവര്‍ക്ക്‌ തോന്നുക. )





© EsinIslam.Com Designed & produced by The Awqaf London. Please pray for us