« Prev

26. Surah Ash-Shu'arâ' سورة الشعراء

Next »




1st Ayah  1  الأية ١الأولي
بِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
طسم
Ta-seen-meem

Malayalam
 
ത്വാ-സീന്‍-മീം

Ayah  26:2  الأية
تِلْكَ آيَاتُ الْكِتَابِ الْمُبِينِ
Tilka ayatu alkitabialmubeen

Malayalam
 
സുവ്യക്തമായ ഗ്രന്ഥത്തിലെ വചനങ്ങളാണിവ

Ayah  26:3  الأية
لَعَلَّكَ بَاخِعٌ نَّفْسَكَ أَلَّا يَكُونُوا مُؤْمِنِينَ
LaAAallaka bakhiAAun nafsaka allayakoonoo mu/mineen

Malayalam
 
അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം

Ayah  26:4  الأية
إِن نَّشَأْ نُنَزِّلْ عَلَيْهِم مِّنَ السَّمَاءِ آيَةً فَظَلَّتْ أَعْنَاقُهُمْ لَهَا خَاضِعِينَ
In nasha/ nunazzil AAalayhim mina assama-iayatan fathallat aAAnaquhum lahakhadiAAeen

Malayalam
 
എന്നാല്‍ ‍നാം ഉദ്ദേശിക്കുന്ന പക്ഷം അവരുടെ മേല്‍ ആകാശത്ത്‌ നിന്ന്‌ നാം ഒരു ദൃഷ്ടാന്തം ഇറക്കികൊടുക്കുന്നതാണ്‌ അന്നേരം അവരുടെ പിരടികള്‍ അതിന്ന്‌ കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യും

Ayah  26:5  الأية
وَمَا يَأْتِيهِم مِّن ذِكْرٍ مِّنَ الرَّحْمَٰنِ مُحْدَثٍ إِلَّا كَانُوا عَنْهُ مُعْرِضِينَ
Wama ya/teehim min thikrin minaarrahmani muhdathin illa kanooAAanhu muAArideen

Malayalam
 
പരമകാരുണികന്‍റെ പക്കല്‍ ‍നിന്ന്‌ ഏതൊരു പുതിയ ഉല്‍ബോധനം വന്നെത്തുമ്പോഴും അവര്‍ അതില്‍നിന്ന്‌ തിരിഞ്ഞുകളയുന്നവരാകാതിരുന്നിട്ടില്ല

Ayah  26:6  الأية
فَقَدْ كَذَّبُوا فَسَيَأْتِيهِمْ أَنبَاءُ مَا كَانُوا بِهِ يَسْتَهْزِئُونَ
Faqad kaththaboo fasaya/teehim anbaoma kanoo bihi yastahzi-oon

Malayalam
 
അങ്ങനെ അവര്‍ നിഷേധിച്ചു തള്ളിയിരിക്കയാണ്‌ അതിനാല്‍ അവര്‍ ഏതൊന്നിനെ പരിഹസിക്കുന്നവരായിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള വൃത്താന്തങ്ങള്‍ അവര്‍ക്ക്‌ വന്നെത്തിക്കൊള്ളും

Ayah  26:7  الأية
أَوَلَمْ يَرَوْا إِلَى الْأَرْضِ كَمْ أَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ
Awa lam yaraw ila al-ardi kamanbatna feeha min kulli zawjin kareem

Malayalam
 
ഭൂമിയിലേക്ക്‌ അവര്‍ നോക്കിയില്ലേ? എല്ലാ മികച്ച സസ്യവര്‍ഗങ്ങളില്‍നിന്നും എത്രയാണ്‌ നാം അതില്‍ ‍മുളപ്പിച്ചിരിക്കുന്നത്‌?

Ayah  26:8  الأية
إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Inna fee thalika laayatan wamakana aktharuhum mu/mineen

Malayalam
 
തീര്‍ച്ചയായും അതില്‍ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാല്‍ അവരില്‍ ‍അധികപേരും വിശ്വാസികളായില്ല

Ayah  26:9  الأية
وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
Wa-inna rabbaka lahuwa alAAazeezu arraheem

Malayalam
 
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

Ayah  26:10  الأية
وَإِذْ نَادَىٰ رَبُّكَ مُوسَىٰ أَنِ ائْتِ الْقَوْمَ الظَّالِمِينَ
Wa-ith nada rabbukamoosa ani i/ti alqawma aththalimeen

Malayalam
 
നിന്‍റെ രക്ഷിതാവ്‌ മൂസായെ വിളിച്ചു കൊണ്ട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ, ) നീ ആ അക്രമികളായ ജനങ്ങളുടെ അടുത്തേക്ക്‌ ചെല്ലുക

Ayah  26:11  الأية
قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ
Qawma firAAawna ala yattaqoon

Malayalam
 
അതായത്‌, ഫിര്‍ഔന്‍റെ ജനതയുടെ അടുക്കലേക്ക്‌ അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? ( എന്നു ചോദിക്കുക )

Ayah  26:12  الأية
قَالَ رَبِّ إِنِّي أَخَافُ أَن يُكَذِّبُونِ
Qala rabbi innee akhafu anyukaththiboon

Malayalam
 
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ എന്നെ നിഷേധിച്ചു തള്ളുമെന്ന്‌ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു

Ayah  26:13  الأية
وَيَضِيقُ صَدْرِي وَلَا يَنطَلِقُ لِسَانِي فَأَرْسِلْ إِلَىٰ هَارُونَ
Wayadeequ sadree walayantaliqu lisanee faarsil ila haroon

Malayalam
 
എന്‍റെ ഹൃദയം ഞെരുങ്ങിപ്പോകും എന്‍റെ നാവിന്‌ ഒഴുക്കുണ്ടാവുകയില്ല അതിനാല്‍ ‍ഹാറൂന്ന്‌ കൂടി നീ സന്ദേശം അയക്കേണമേ

Ayah  26:14  الأية
وَلَهُمْ عَلَيَّ ذَنبٌ فَأَخَافُ أَن يَقْتُلُونِ
Walahum AAalayya thanbun faakhafuan yaqtuloon

Malayalam
 
അവര്‍ക്ക്‌ എന്‍റെ പേരില്‍ ഒരു കുറ്റം ആരോപിക്കാനുമുണ്ട്‌ അതിനാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു

Ayah  26:15  الأية
قَالَ كَلَّا ۖ فَاذْهَبَا بِآيَاتِنَا ۖ إِنَّا مَعَكُم مُّسْتَمِعُونَ
Qala kalla fathhababi-ayatina inna maAAakum mustamiAAoon

Malayalam
 
അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌

Ayah  26:16  الأية
فَأْتِيَا فِرْعَوْنَ فَقُولَا إِنَّا رَسُولُ رَبِّ الْعَالَمِينَ
Fa/tiya firAAawna faqoola innarasoolu rabbi alAAalameen

Malayalam
 
എന്നിട്ട്‌ നിങ്ങള്‍ ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന്‌ ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു

Ayah  26:17  الأية
أَنْ أَرْسِلْ مَعَنَا بَنِي إِسْرَائِيلَ
An arsil maAAana banee isra-eel

Malayalam
 
ഇസ്രായീല്‍ ‍സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്‌

Ayah  26:18  الأية
قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ
Qala alam nurabbika feenawaleedan walabithta feena min AAumurika sineen

Malayalam
 
അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ‍നിന്നെ ഞങ്ങള്‍ വളര്‍ത്തിയില്ലേ? നിന്‍റെ ആയുസ്സില്‍ ‍കുറെ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ ‍നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്‌

Ayah  26:19  الأية
وَفَعَلْتَ فَعْلَتَكَ الَّتِي فَعَلْتَ وَأَنتَ مِنَ الْكَافِرِينَ
WafaAAalta faAAlataka allatee faAAaltawaanta mina alkafireen

Malayalam
 
നീ ചെയ്ത നിന്‍റെ ആ( ദുഷ്‌ ) പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി നീ നന്ദികെട്ടവരുടെ കൂട്ടത്തില്‍തന്നെയാകുന്നു

Ayah  26:20  الأية
قَالَ فَعَلْتُهَا إِذًا وَأَنَا مِنَ الضَّالِّينَ
Qala faAAaltuha ithanwaana mina addalleen

Malayalam
 
അദ്ദേഹം ( മൂസാ ) പറഞ്ഞു: ഞാന്‍ അന്ന്‌ അത്‌ ചെയ്യുകയുണ്ടായി എന്നാല്‍ ‍ഞാന്‍ പിഴവ്‌ പറ്റിയവരുടെ കൂട്ടത്തിലായിരുന്നു

Ayah  26:21  الأية
فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِي رَبِّي حُكْمًا وَجَعَلَنِي مِنَ الْمُرْسَلِينَ
Fafarartu minkum lamma khiftukumfawahaba lee rabbee hukman wajaAAalanee mina almursaleen

Malayalam
 
അങ്ങനെ നിങ്ങളെപ്പറ്റി ഭയം തോന്നിയപ്പോള്‍ ഞാന്‍ നിങ്ങളില്‍നിന്ന്‌ ഓടിപ്പോയി അനന്തരം എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ തത്വജ്ഞാനം നല്‍കുകയും, അവന്‍ എന്നെ ദൂതന്‍മാരില്‍ ഒരാളാക്കുകയും ചെയ്തു

Ayah  26:22  الأية
وَتِلْكَ نِعْمَةٌ تَمُنُّهَا عَلَيَّ أَنْ عَبَّدتَّ بَنِي إِسْرَائِيلَ
Watilka niAAmatun tamunnuha AAalayyaan AAabbadta banee isra-eel

Malayalam
 
എനിക്ക്‌ നീ ചെയ്തു തന്നതായി നീ എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്രായീല്‍സന്തതികളെ നീ അടിമകളാക്കി വെച്ചതിനാല്‍ ഉണ്ടായതത്രെ

Ayah  26:23  الأية
قَالَ فِرْعَوْنُ وَمَا رَبُّ الْعَالَمِينَ
Qala firAAawnu wama rabbu alAAalameen

Malayalam
 
ഫിര്‍ഔന്‍ പറഞ്ഞു: എന്താണ്‌ ഈ ലോകരക്ഷിതാവ്‌ എന്ന്‌ പറയുന്നത്‌?

Ayah  26:24  الأية
قَالَ رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِن كُنتُم مُّوقِنِينَ
Qala rabbu assamawatiwal-ardi wama baynahuma in kuntummooqineen

Malayalam
 
അദ്ദേഹം ( മൂസാ ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാകുന്നു നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍

Ayah  26:25  الأية
قَالَ لِمَنْ حَوْلَهُ أَلَا تَسْتَمِعُونَ
Qala liman hawlahu alatastamiAAoon

Malayalam
 
അവന്‍ ( ഫിര്‍ഔന്‍ ) തന്‍റെ ചുറ്റുമുള്ളവരോട്‌ പറഞ്ഞു: എന്താ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ?

Ayah  26:26  الأية
قَالَ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ
Qala rabbukum warabbu aba-ikumual-awwaleen

Malayalam
 
അദ്ദേഹം ( മൂസാ ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വ പിതാക്കളുടെ രക്ഷിതാവുമത്രെ ( അവന്‍ )

Ayah  26:27  الأية
قَالَ إِنَّ رَسُولَكُمُ الَّذِي أُرْسِلَ إِلَيْكُمْ لَمَجْنُونٌ
Qala inna rasoolakumu allatheeorsila ilaykum lamajnoon

Malayalam
 
അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക്‌ നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്‌

Ayah  26:28  الأية
قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا ۖ إِن كُنتُمْ تَعْقِلُونَ
Qala rabbu almashriqi walmaghribiwama baynahuma in kuntum taAAqiloon

Malayalam
 
അദ്ദേഹം ( മൂസാ ) പറഞ്ഞു: ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ ( അവന്‍ ) നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍

Ayah  26:29  الأية
قَالَ لَئِنِ اتَّخَذْتَ إِلَٰهًا غَيْرِي لَأَجْعَلَنَّكَ مِنَ الْمَسْجُونِينَ
Qala la-ini ittakhathta ilahanghayree laajAAalannaka mina almasjooneen

Malayalam
 
അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ ‍തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്‌

Ayah  26:30  الأية
قَالَ أَوَلَوْ جِئْتُكَ بِشَيْءٍ مُّبِينٍ
Qala awa law ji/tuka bishay-in mubeen

Malayalam
 
അദ്ദേഹം ( മൂസാ ) പറഞ്ഞു: സ്പഷ്ടമായ എന്തെങ്കിലും തെളിവു ഞാന്‍ നിനക്ക്‌ കൊണ്ടു വന്നു കാണിച്ചാലും ( നീ സമ്മതിക്കുകയില്ലേ? )

Ayah  26:31  الأية
قَالَ فَأْتِ بِهِ إِن كُنتَ مِنَ الصَّادِقِينَ
Qala fa/ti bihi in kunta mina assadiqeen

Malayalam
 
അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: എന്നാല്‍ ‍നീ അത്‌ കൊണ്ട്‌ വരിക നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍

Ayah  26:32  الأية
فَأَلْقَىٰ عَصَاهُ فَإِذَا هِيَ ثُعْبَانٌ مُّبِينٌ
Faalqa AAasahu fa-ithahiya thuAAbanun mubeen

Malayalam
 
അപ്പോള്‍ അദ്ദേഹം ( മൂസാ ) തന്‍റെ വടി താഴെയിട്ടു അപ്പോഴതാ അത്‌ പ്രത്യക്ഷമായ ഒരു സര്‍പ്പമായി മാറുന്നു

Ayah  26:33  الأية
وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ
WanazaAAa yadahu fa-itha hiya baydaolinnathireen

Malayalam
 
അദ്ദേഹം തന്‍റെ കൈ പുറത്തേക്കെടുക്കുകയും ചെയ്തു അപ്പോഴതാ അത്‌ കാണികള്‍ക്ക്‌ വെള്ളനിറമാകുന്നു

Ayah  26:34  الأية
قَالَ لِلْمَلَإِ حَوْلَهُ إِنَّ هَٰذَا لَسَاحِرٌ عَلِيمٌ
Qala lilmala-i hawlahu inna hathalasahirun AAaleem

Malayalam
 
തന്‍റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട്‌ അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: തീര്‍ച്ചയായും ഇവന്‍ വിവരമുള്ള ഒരു ജാലവിദ്യക്കാരന്‍ തന്നെയാണ്‌

Ayah  26:35  الأية
يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُم بِسِحْرِهِ فَمَاذَا تَأْمُرُونَ
Yureedu an yukhrijakum min ardikumbisihrihi famatha ta/muroon

Malayalam
 
തന്‍റെ ജാലവിദ്യകൊണ്ട്‌ നിങ്ങളുടെ നാട്ടില്‍നിന്ന്‌ നിങ്ങളെ പുറത്താക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നു അതിനാല്‍ ‍നിങ്ങള്‍ എന്ത്‌ നിര്‍ദേശിക്കുന്നു?

Ayah  26:36  الأية
قَالُوا أَرْجِهْ وَأَخَاهُ وَابْعَثْ فِي الْمَدَائِنِ حَاشِرِينَ
Qaloo arjih waakhahu wabAAathfee almada-ini hashireen

Malayalam
 
അവര്‍ പറഞ്ഞു: അവന്നും അവന്‍റെ സഹോദരന്നും താങ്കള്‍ സാവകാശം നല്‍കുക ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക്‌ താങ്കള്‍ ദൂതന്‍മാരെ നിയോഗിക്കുകയും ചെയ്യുക

Ayah  26:37  الأية
يَأْتُوكَ بِكُلِّ سَحَّارٍ عَلِيمٍ
Ya/tooka bikulli sahharin AAaleem

Malayalam
 
എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുത്ത്‌ കൊണ്ടു വരട്ടെ

Ayah  26:38  الأية
فَجُمِعَ السَّحَرَةُ لِمِيقَاتِ يَوْمٍ مَّعْلُومٍ
FajumiAAa assaharatu limeeqatiyawmin maAAloom

Malayalam
 
അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിതമായ ഒരു സമയത്ത്‌ ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു

Ayah  26:39  الأية
وَقِيلَ لِلنَّاسِ هَلْ أَنتُم مُّجْتَمِعُونَ
Waqeela linnasi hal antummujtamiAAoon

Malayalam
 
ജനങ്ങളോട്‌ ചോദിക്കപ്പെട്ടു: നിങ്ങള്‍ സമ്മേളിക്കുന്നുണ്ടല്ലോ?

Ayah  26:40  الأية
لَعَلَّنَا نَتَّبِعُ السَّحَرَةَ إِن كَانُوا هُمُ الْغَالِبِينَ
LaAAallana nattabiAAu assaharatain kanoo humu alghalibeen

Malayalam
 
ജാലവിദ്യക്കാരാണ്‌ വിജയികളാകുന്നതെങ്കില്‍ ‍നമുക്കവരെ പിന്തുടരാമല്ലോ!

Ayah  26:41  الأية
فَلَمَّا جَاءَ السَّحَرَةُ قَالُوا لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ الْغَالِبِينَ
Falamma jaa assaharatuqaloo lifirAAawna a-inna lana laajran in kunnanahnu alghalibeen

Malayalam
 
അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട്‌ അവര്‍ ചോദിച്ചു: ഞങ്ങളാണ്‌ വിജയികളാകുന്നതെങ്കില്‍ ‍തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ പ്രതിഫലമുണ്ടായിരിക്കുമോ?

Ayah  26:42  الأية
قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ الْمُقَرَّبِينَ
Qala naAAam wa-innakum ithanlamina almuqarrabeen

Malayalam
 
അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും

Ayah  26:43  الأية
قَالَ لَهُم مُّوسَىٰ أَلْقُوا مَا أَنتُم مُّلْقُونَ
Qala lahum moosa alqoo maantum mulqoon

Malayalam
 
മൂസാ അവരോട്‌ പറഞ്ഞു: നിങ്ങള്‍ക്ക്‌ ഇടാനുള്ളതെല്ലാം നിങ്ങള്‍ ഇട്ടുകൊള്ളുക

Ayah  26:44  الأية
فَأَلْقَوْا حِبَالَهُمْ وَعِصِيَّهُمْ وَقَالُوا بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ الْغَالِبُونَ
Faalqaw hibalahum waAAisiyyahumwaqaloo biAAizzati firAAawna inna lanahnualghaliboon

Malayalam
 
അപ്പോള്‍ തങ്ങളുടെ കയറുകളും വടികളും അവര്‍ ഇട്ടു അവര്‍ പറയുകയും ചെയ്തു: ഫിര്‍ഔന്‍റെ പ്രതാപം തന്നെയാണ സത്യം! തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍

Ayah  26:45  الأية
فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ
Faalqa moosa AAasahufa-itha hiya talqafu ma ya/fikoon

Malayalam
 
അനന്തരം മൂസാ തന്‍റെ വടി താഴെയിട്ടു അപ്പോഴതാ അത്‌ അവര്‍ വ്യാജമായി നിര്‍മിച്ചിരുന്നതിനെയെല്ലാം വിഴുങ്ങിക്കളയുന്നു

Ayah  26:46  الأية
فَأُلْقِيَ السَّحَرَةُ سَاجِدِينَ
Faolqiya assaharatu sajideen

Malayalam
 
അപ്പോള്‍ ജാലവിദ്യക്കാര്‍ സാഷ്ടാംഗത്തിലായി വീണു

Ayah  26:47  الأية
قَالُوا آمَنَّا بِرَبِّ الْعَالَمِينَ
Qaloo amanna birabbialAAalameen

Malayalam
 
അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ‍ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു

Ayah  26:48  الأية
رَبِّ مُوسَىٰ وَهَارُونَ
Rabbi moosa waharoon

Malayalam
 
അതായത്‌ മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍

Ayah  26:49  الأية
قَالَ آمَنتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ ۖ إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ فَلَسَوْفَ تَعْلَمُونَ ۚ لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَافٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ
Qala amantum lahu qabla an athanalakum innahu lakabeerukumu allathee AAallamakumu assihrafalasawfa taAAlamoona laoqattiAAanna aydiyakum waarjulakummin khilafin walaosallibannakum ajmaAAeen

Malayalam
 
അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക്‌ അനുവാദം തരുന്നതിന്‌ മുമ്പായി നിങ്ങള്‍ അവനില്‍ ‍വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന്‍ നിങ്ങള്‍ക്ക്‌ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ്‌ വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിര്‍ ‍വശങ്ങളില്‍നിന്നായിക്കൊണ്ട്‌ ഞാന്‍ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌

Ayah  26:50  الأية
قَالُوا لَا ضَيْرَ ۖ إِنَّا إِلَىٰ رَبِّنَا مُنقَلِبُونَ
Qaloo la dayra innaila rabbina munqaliboon

Malayalam
 
അവര്‍ പറഞ്ഞു: കുഴപ്പമില്ല തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ മടങ്ങിപ്പോകുന്നവരാകുന്നു

Ayah  26:51  الأية
إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَايَانَا أَن كُنَّا أَوَّلَ الْمُؤْمِنِينَ
Inna natmaAAu an yaghfira lanarabbuna khatayana an kunnaawwala almu/mineen

Malayalam
 
ഞങ്ങള്‍ ആദ്യമായി വിശ്വസിച്ചവരായതിനാല്‍ ‍ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ രക്ഷിതാവ്‌ ഞങ്ങള്‍ക്ക്‌ പൊറുത്തുതരുമെന്ന്‌ ഞങ്ങള്‍ ആശിക്കുന്നു

Ayah  26:52  الأية
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي إِنَّكُم مُّتَّبَعُونَ
Waawhayna ila moosaan asri biAAibadee innakum muttabaAAoon

Malayalam
 
മൂസായ്ക്ക്‌ നാം ബോധനം നല്‍കി: എന്‍റെ ദാസന്‍മാരെയും കൊണ്ട്‌ രാത്രിയില്‍ ‍നീ പുറപ്പെട്ടുകൊള്ളുക തീര്‍ച്ചയായും ( ശത്രുക്കള്‍ ) നിങ്ങളെ പിന്തുടരാന്‍ പോകുകയാണ്‌

Ayah  26:53  الأية
فَأَرْسَلَ فِرْعَوْنُ فِي الْمَدَائِنِ حَاشِرِينَ
Faarsala firAAawnu fee almada-ini hashireen

Malayalam
 
അപ്പോള്‍ ഫിര്‍ഔന്‍ ആളുകളെ വിളിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക്‌ ദൂതന്‍മാരെ അയച്ചു

Ayah  26:54  الأية
إِنَّ هَٰؤُلَاءِ لَشِرْذِمَةٌ قَلِيلُونَ
Inna haola-i lashirthimatunqaleeloon

Malayalam
 
തീര്‍ച്ചയായും ഇവര്‍ കുറച്ച്‌ പേര്‍ മാത്രമുള്ള ഒരു സംഘമാകുന്നു

Ayah  26:55  الأية
وَإِنَّهُمْ لَنَا لَغَائِظُونَ
Wa-innahum lana lagha-ithoon

Malayalam
 
തീര്‍ച്ചയായും അവര്‍ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു

Ayah  26:56  الأية
وَإِنَّا لَجَمِيعٌ حَاذِرُونَ
Wa-inna lajameeAAun hathiroon

Malayalam
 
തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു ( എന്നിങ്ങനെ വിളിച്ചുപറയാനാണ്‌ ഫിര്‍ഔന്‍ നിര്‍ദേശിച്ചത്‌ )

Ayah  26:57  الأية
فَأَخْرَجْنَاهُم مِّن جَنَّاتٍ وَعُيُونٍ
Faakhrajnahum min jannatinwaAAuyoon

Malayalam
 
അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി

Ayah  26:58  الأية
وَكُنُوزٍ وَمَقَامٍ كَرِيمٍ
Wakunoozin wamaqamin kareem

Malayalam
 
ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും

Ayah  26:59  الأية
كَذَٰلِكَ وَأَوْرَثْنَاهَا بَنِي إِسْرَائِيلَ
Kathalika waawrathnahabanee isra-eel

Malayalam
 
അപ്രകാരമത്രെ ( നമ്മുടെ നടപടി ) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക്‌ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു

Ayah  26:60  الأية
فَأَتْبَعُوهُم مُّشْرِقِينَ
FaatbaAAoohum mushriqeen

Malayalam
 
എന്നിട്ട്‌ അവര്‍ ( ഫിര്‍ഔനും സംഘവും ) ഉദയവേളയില്‍ അവരുടെ ( ഇസ്രായീല്യരുടെ ) പിന്നാലെ ചെന്നു

Ayah  26:61  الأية
فَلَمَّا تَرَاءَى الْجَمْعَانِ قَالَ أَصْحَابُ مُوسَىٰ إِنَّا لَمُدْرَكُونَ
Falamma taraa aljamAAaniqala as-habu moosa innalamudrakoon

Malayalam
 
അങ്ങനെ രണ്ട്‌ സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്‌

Ayah  26:62  الأية
قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ
Qala kalla inna maAAiya rabbeesayahdeen

Malayalam
 
അദ്ദേഹം ( മൂസാ ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട്‌ അവന്‍ എനിക്ക്‌ വഴി കാണിച്ചുതരും

Ayah  26:63  الأية
فَأَوْحَيْنَا إِلَىٰ مُوسَىٰ أَنِ اضْرِب بِّعَصَاكَ الْبَحْرَ ۖ فَانفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ
Faawhayna ila moosaani idrib biAAasaka albahra fanfalaqafakana kullu firqin kattawdi alAAatheem

Malayalam
 
അപ്പോള്‍ നാം മൂസായ്ക്ക്‌ ബോധനം നല്‍കി; നീ നിന്‍റെ വടികൊണ്ട്‌ കടലില്‍ ‍അടിക്കൂ എന്ന്‌ അങ്ങനെ അത്‌ ( കടല്‍ ‍) പിളരുകയും എന്നിട്ട്‌ ( വെള്ളത്തിന്‍റെ ) ഓരോ പൊളിയും വലിയ പര്‍വ്വതം പോലെ ആയിത്തീരുകയും ചെയ്തു

Ayah  26:64  الأية
وَأَزْلَفْنَا ثَمَّ الْآخَرِينَ
Waazlafna thamma al-akhareen

Malayalam
 
മറ്റവരെ ( ഫിര്‍ഔന്‍റെ പക്ഷം ) യും നാം അതിന്‍റെ അടുത്തെത്തിക്കുകയുണ്ടായി

Ayah  26:65  الأية
وَأَنجَيْنَا مُوسَىٰ وَمَن مَّعَهُ أَجْمَعِينَ
Waanjayna moosa waman maAAahuajmaAAeen

Malayalam
 
മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി

Ayah  26:66  الأية
ثُمَّ أَغْرَقْنَا الْآخَرِينَ
Thumma aghraqna al-akhareen

Malayalam
 
പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു

Ayah  26:67  الأية
إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Inna fee thalika laayatan wamakana aktharuhum mu/mineen

Malayalam
 
തീര്‍ച്ചയായും അതില്‍ ( സത്യനിഷേധികള്‍ക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല

Ayah  26:68  الأية
وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
Wa-inna rabbaka lahuwa alAAazeezu arraheem

Malayalam
 
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെയാണ്‌ പ്രതാപിയും കരുണാനിധിയും

Ayah  26:69  الأية
وَاتْلُ عَلَيْهِمْ نَبَأَ إِبْرَاهِيمَ
Watlu AAalayhim nabaa ibraheem

Malayalam
 
ഇബ്രാഹീമിന്‍റെ വൃത്താന്തവും അവര്‍ക്ക്‌ നീ വായിച്ചുകേള്‍പിക്കുക

Ayah  26:70  الأية
إِذْ قَالَ لِأَبِيهِ وَقَوْمِهِ مَا تَعْبُدُونَ
Ith qala li-abeehi waqawmihi mataAAbudoon

Malayalam
 
അതായത്‌ നിങ്ങള്‍ എന്തൊന്നിനെയാണ്‌ ആരാധിച്ചു കൊണ്ടിരിക്കുന്നത്‌ എന്ന്‌ തന്‍റെ പിതാവിനോടും, തന്‍റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം

Ayah  26:71  الأية
قَالُوا نَعْبُدُ أَصْنَامًا فَنَظَلُّ لَهَا عَاكِفِينَ
Qaloo naAAbudu asnamanfanathallu laha AAakifeen

Malayalam
 
അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ‍ഭജനമിരിക്കുകയും ചെയ്യുന്നു

Ayah  26:72  الأية
قَالَ هَلْ يَسْمَعُونَكُمْ إِذْ تَدْعُونَ
Qala hal yasmaAAoonakum ithtadAAoon

Malayalam
 
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത്‌ കേള്‍ക്കുമോ?

Ayah  26:73  الأية
أَوْ يَنفَعُونَكُمْ أَوْ يَضُرُّونَ
Aw yanfaAAoonakum aw yadurroon

Malayalam
 
അഥവാ, അവര്‍ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?

Ayah  26:74  الأية
قَالُوا بَلْ وَجَدْنَا آبَاءَنَا كَذَٰلِكَ يَفْعَلُونَ
Qaloo bal wajadna abaanakathalika yafAAaloon

Malayalam
 
അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു ( എന്ന്‌ മാത്രം )

Ayah  26:75  الأية
قَالَ أَفَرَأَيْتُم مَّا كُنتُمْ تَعْبُدُونَ
Qala afaraaytum ma kuntumtaAAbudoon

Malayalam
 
അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത്‌ എന്തിനെയാണെന്ന്‌ നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

Ayah  26:76  الأية
أَنتُمْ وَآبَاؤُكُمُ الْأَقْدَمُونَ
Antum waabaokumu al-aqdamoon

Malayalam
 
നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും

Ayah  26:77  الأية
فَإِنَّهُمْ عَدُوٌّ لِّي إِلَّا رَبَّ الْعَالَمِينَ
Fa-innahum AAaduwwun lee illa rabbaalAAalameen

Malayalam
 
എന്നാല്‍ അവര്‍ ( ദൈവങ്ങള്‍ ) എന്‍റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ്‌ ഒഴികെ

Ayah  26:78  الأية
الَّذِي خَلَقَنِي فَهُوَ يَهْدِينِ
Allathee khalaqanee fahuwa yahdeen

Malayalam
 
അതായത്‌ എന്നെ സൃഷ്ടിച്ച്‌ എനിക്ക്‌ മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍

Ayah  26:79  الأية
وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ
Wallathee huwa yutAAimuneewayasqeen

Malayalam
 
എനിക്ക്‌ ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍

Ayah  26:80  الأية
وَإِذَا مَرِضْتُ فَهُوَ يَشْفِينِ
Wa-itha maridtu fahuwayashfeen

Malayalam
 
എനിക്ക്‌ രോഗം ബാധിച്ചാല്‍ അവനാണ്‌ എന്നെ സുഖപ്പെടുത്തുന്നത്‌

Ayah  26:81  الأية
وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ
Wallathee yumeetunee thummayuhyeen

Malayalam
 
എന്നെ മരിപ്പിക്കുകയും പിന്നീട്‌ ജീവിപ്പിക്കുകയും ചെയ്യുന്നവന്‍

Ayah  26:82  الأية
وَالَّذِي أَطْمَعُ أَن يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ
Wallathee atmaAAu anyaghfira lee khatee-atee yawma addeen

Malayalam
 
പ്രതിഫലത്തിന്‍റെ നാളില്‍ ഏതൊരുവന്‍ എന്‍റെ തെറ്റ്‌ പൊറുത്തുതരുമെന്ന്‌ ഞാന്‍ ആശിക്കുന്നുവോ അവന്‍

Ayah  26:83  الأية
رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ
Rabbi hab lee hukman waalhiqneebissaliheen

Malayalam
 
എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ തത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ

Ayah  26:84  الأية
وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ
WajAAal lee lisana sidqinfee al-akhireen

Malayalam
 
പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക്‌ നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ

Ayah  26:85  الأية
وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ
WajAAalnee min warathati jannati annaAAeem

Malayalam
 
എന്നെ നീ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗത്തിന്‍റെ അവകാശികളില്‍ ‍പെട്ടവനാക്കേണമേ

Ayah  26:86  الأية
وَاغْفِرْ لِأَبِي إِنَّهُ كَانَ مِنَ الضَّالِّينَ
Waghfir li-abee innahu kanamina addalleen

Malayalam
 
എന്‍റെ പിതാവിന്‌ നീ പൊറുത്തുകൊടുക്കേണമേ തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു

Ayah  26:87  الأية
وَلَا تُخْزِنِي يَوْمَ يُبْعَثُونَ
Wala tukhzinee yawma yubAAathoon

Malayalam
 
അവര്‍ ( മനുഷ്യര്‍ ) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ

Ayah  26:88  الأية
يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ
Yawma la yanfaAAu malun walabanoon

Malayalam
 
അതായത്‌ സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം

Ayah  26:89  الأية
إِلَّا مَنْ أَتَى اللهَ بِقَلْبٍ سَلِيمٍ
Illa man ata Allahabiqalbin saleem

Malayalam
 
കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ‍ചെന്നവര്‍ക്കൊഴികെ

Ayah  26:90  الأية
وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ
Waozlifati aljannatu lilmuttaqeen

Malayalam
 
( അന്ന്‌ ) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്‌

Ayah  26:91  الأية
وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ
Waburrizati aljaheemu lilghaween

Malayalam
 
ദുര്‍മാര്‍ഗികള്‍ക്ക്‌ നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്‌

Ayah  26:92  الأية
وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ
Waqeela lahum ayna ma kuntumtaAAbudoon

Malayalam
 
അവരോട്‌ ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങള്‍ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി?

Ayah  26:93  الأية
مِن دُونِ اللهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ
Min dooni Allahi hal yansuroonakumaw yantasiroon

Malayalam
 
അല്ലാഹുവിനു പുറമെ അവര്‍ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ?

Ayah  26:94  الأية
فَكُبْكِبُوا فِيهَا هُمْ وَالْغَاوُونَ
Fakubkiboo feeha hum walghawoon

Malayalam
 
തുര്‍ന്ന്‌ അവരും ( ആരാധ്യന്‍മാര്‍ ) ആ ദുര്‍മാര്‍ഗികളും അതില്‍ ‍( നരകത്തില്‍ ‍) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്‌

Ayah  26:95  الأية
وَجُنُودُ إِبْلِيسَ أَجْمَعُونَ
Wajunoodu ibleesa ajmaAAoon

Malayalam
 
ഇബ്ലീസിന്‍റെ മുഴുവന്‍ സൈന്യങ്ങളും

Ayah  26:96  الأية
قَالُوا وَهُمْ فِيهَا يَخْتَصِمُونَ
Qaloo wahum feeha yakhtasimoon

Malayalam
 
അവിടെ വെച്ച്‌ അന്യോന്യം വഴക്ക്‌ കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും:

Ayah  26:97  الأية
تَاللهِ إِن كُنَّا لَفِي ضَلَالٍ مُّبِينٍ
Tallahi in kunna lafeedalalin mubeen

Malayalam
 
അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ ‍തന്നെയായിരുന്നു

Ayah  26:98  الأية
إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ
Ith nusawweekum birabbi alAAalameen

Malayalam
 
നിങ്ങള്‍ക്ക്‌ ഞങ്ങള്‍ ലോകരക്ഷിതാവിനോട്‌ തുല്യത കല്‍പിക്കുന്ന സമയത്ത്‌

Ayah  26:99  الأية
وَمَا أَضَلَّنَا إِلَّا الْمُجْرِمُونَ
Wama adallana illaalmujrimoon

Malayalam
 
ഞങ്ങളെ വഴിപിഴപ്പിച്ചത്‌ ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല

Ayah  26:100  الأية
فَمَا لَنَا مِن شَافِعِينَ
Fama lana min shafiAAeen

Malayalam
 
ഇപ്പോള്‍ ഞങ്ങള്‍ക്ക്‌ ശുപാര്‍ശക്കാരായി ആരുമില്ല

Ayah  26:101  الأية
وَلَا صَدِيقٍ حَمِيمٍ
Wala sadeeqin hameem

Malayalam
 
ഉറ്റ സുഹൃത്തുമില്ല

Ayah  26:102  الأية
فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ الْمُؤْمِنِينَ
Falaw anna lana karratan fanakoonamina almu/mineen

Malayalam
 
അതിനാല്‍ ‍ഞങ്ങള്‍ക്കൊന്നു മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എങ്കില്‍ ‍ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു

Ayah  26:103  الأية
إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Inna fee thalika laayatan wamakana aktharuhum mu/mineen

Malayalam
 
തീര്‍ച്ചയായും അതില്‍ ( മനുഷ്യര്‍ക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല

Ayah  26:104  الأية
وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
Wa-inna rabbaka lahuwa alAAazeezu arraheem

Malayalam
 
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

Ayah  26:105  الأية
كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِينَ
Kaththabat qawmu noohinalmursaleen

Malayalam
 
നൂഹിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി

Ayah  26:106  الأية
إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ
Ith qala lahum akhoohum noohunala tattaqoon

Malayalam
 
അവരുടെ സഹോദരന്‍ നൂഹ്‌ അവരോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

Ayah  26:107  الأية
إِنِّي لَكُمْ رَسُولٌ أَمِينٌ
Innee lakum rasoolun ameen

Malayalam
 
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു

Ayah  26:108  الأية
فَاتَّقُوا اللهَ وَأَطِيعُونِ
Fattaqoo Allaha waateeAAoon

Malayalam
 
അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

Ayah  26:109  الأية
وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ
Wama as-alukum AAalayhi min ajrin inajriya illa AAala rabbi alAAalameen

Malayalam
 
ഇതിന്‍റെ പേരില്‍ ‍യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട്‌ ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന്‌ മാത്രമാകുന്നു

Ayah  26:110  الأية
فَاتَّقُوا اللهَ وَأَطِيعُونِ
Fattaqoo Allaha waateeAAoon

Malayalam
 
അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുക

Ayah  26:111  الأية
قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ
Qaloo anu/minu laka wattabaAAakaal-arthaloon

Malayalam
 
അവര്‍ പറഞ്ഞു; നിന്നെ പിന്തുടര്‍ന്നിട്ടുള്ളത്‌ ഏറ്റവും താഴ്ന്ന ആളുകളായിരിക്കെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയോ?

Ayah  26:112  الأية
قَالَ وَمَا عِلْمِي بِمَا كَانُوا يَعْمَلُونَ
Qala wama AAilmee bimakanoo yaAAmaloon

Malayalam
 
അദ്ദേഹം പറഞ്ഞു: അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്ക്‌ എന്തറിയാം?

Ayah  26:113  الأية
إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّي ۖ لَوْ تَشْعُرُونَ
In hisabuhum illa AAalarabbee law tashAAuroon

Malayalam
 
അവരെ വിചാരണ നടത്തുക എന്നത്‌ എന്‍റെ രക്ഷിതാവിന്‍റെ ബാധ്യത മാത്രമാകുന്നു നിങ്ങള്‍ ബോധമുള്ളവരായെങ്കില്‍ !

Ayah  26:114  الأية
وَمَا أَنَا بِطَارِدِ الْمُؤْمِنِينَ
Wama ana bitaridialmu/mineen

Malayalam
 
സത്യവിശ്വാസികളെ ഞാന്‍ ഒരിക്കലും ആട്ടിക്കളയുന്നതല്ല

Ayah  26:115  الأية
إِنْ أَنَا إِلَّا نَذِيرٌ مُّبِينٌ
In ana illa natheerunmubeen

Malayalam
 
ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു

Ayah  26:116  الأية
قَالُوا لَئِن لَّمْ تَنتَهِ يَا نُوحُ لَتَكُونَنَّ مِنَ الْمَرْجُومِينَ
Qaloo la-in lam tantahi yanoohu latakoonanna mina almarjoomeen

Malayalam
 
അവര്‍ പറഞ്ഞു: നൂഹേ, നീ ( ഇതില്‍നിന്നു ) വിരമിക്കുന്നില്ലെങ്കില്‍തീര്‍ച്ചയായും നീ എറിഞ്ഞു കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും

Ayah  26:117  الأية
قَالَ رَبِّ إِنَّ قَوْمِي كَذَّبُونِ
Qala rabbi inna qawmee kaththaboon

Malayalam
 
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത എന്നെ നിഷേധിച്ചു തള്ളിയിരിക്കുന്നു

Ayah  26:118  الأية
فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَن مَّعِيَ مِنَ الْمُؤْمِنِينَ
Faftah baynee wabaynahum fathanwanajjinee waman maAAiya mina almu/mineen

Malayalam
 
അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ ‍നീ ഒരു തുറന്ന തീരുമാനമെടുക്കുകയും, എന്നെയും എന്‍റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ

Ayah  26:119  الأية
فَأَنجَيْنَاهُ وَمَن مَّعَهُ فِي الْفُلْكِ الْمَشْحُونِ
Faanjaynahu waman maAAahu feealfulki almashhoon

Malayalam
 
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും ഭാരം നിറക്കപ്പെട്ട കപ്പലില്‍ ‍നാം രക്ഷപ്പെടുത്തി

Ayah  26:120  الأية
ثُمَّ أَغْرَقْنَا بَعْدُ الْبَاقِينَ
Thumma aghraqna baAAdu albaqeen

Malayalam
 
പിന്നെ ബാക്കിയുള്ളവരെ അതിന്‌ ശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു

Ayah  26:121  الأية
إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Inna fee thalika laayatan wamakana aktharuhum mu/mineen

Malayalam
 
തീര്‍ച്ചയായും അതില്‍ ‍( മനുഷ്യര്‍ക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാല്‍ അവരില്‍അധികപേരും വിശ്വസിക്കുന്നവരായില്ല

Ayah  26:122  الأية
وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
Wa-inna rabbaka lahuwa alAAazeezu arraheem

Malayalam
 
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

Ayah  26:123  الأية
كَذَّبَتْ عَادٌ الْمُرْسَلِينَ
Kaththabat AAadun almursaleen

Malayalam
 
ആദ്‌ സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി

Ayah  26:124  الأية
إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ
Ith qala lahum akhoohumhoodun ala tattaqoon

Malayalam
 
അവരുടെ സഹോദരന്‍ ഹൂദ്‌ അവരോട്‌ പറഞ്ഞ സന്ദര്‍ഭം : നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

Ayah  26:125  الأية
إِنِّي لَكُمْ رَسُولٌ أَمِينٌ
Innee lakum rasoolun ameen

Malayalam
 
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു

Ayah  26:126  الأية
فَاتَّقُوا اللهَ وَأَطِيعُونِ
Fattaqoo Allaha waateeAAoon

Malayalam
 
അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

Ayah  26:127  الأية
وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ
Wama as-alukum AAalayhi min ajrin inajriya illa AAala rabbi alAAalameen

Malayalam
 
ഇതിന്‍റെ പേരില്‍ ‍ഞാന്‍ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍നിന്ന്‌ മാത്രമാകുന്നു

Ayah  26:128  الأية
أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ
Atabnoona bikulli reeAAin ayatantaAAbathoon

Malayalam
 
വൃഥാ പൊങ്ങച്ചം കാണിക്കുവാനായി എല്ലാ കുന്നിന്‍ പ്രദേശങ്ങളിലും നിങ്ങള്‍ പ്രതാപചിഹ്നങ്ങള്‍ ( ഗോപുരങ്ങള്‍ ) കെട്ടിപൊക്കുകയാണോ?

Ayah  26:129  الأية
وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ
Watattakhithoona masaniAAalaAAallakum takhludoon

Malayalam
 
നിങ്ങള്‍ക്ക്‌ എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൌധങ്ങള്‍ ഉണ്ടാക്കുകയുമാണോ?

Ayah  26:130  الأية
وَإِذَا بَطَشْتُم بَطَشْتُمْ جَبَّارِينَ
Wa-itha batashtum batashtumjabbareen

Malayalam
 
നിങ്ങള്‍ ബലം പ്രയോഗിക്കുകയാണെങ്കില്‍ ‍നിഷ്ഠൂരന്‍മാരായിക്കൊണ്ട്‌ നിങ്ങള്‍ ബലം പ്രയോഗിക്കുന്നു

Ayah  26:131  الأية
فَاتَّقُوا اللهَ وَأَطِيعُونِ
Fattaqoo Allaha waateeAAoon

Malayalam
 
ആകയാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക

Ayah  26:132  الأية
وَاتَّقُوا الَّذِي أَمَدَّكُم بِمَا تَعْلَمُونَ
Wattaqoo allathee amaddakumbima taAAlamoon

Malayalam
 
നിങ്ങള്‍ക്ക്‌ തന്നെ അറിയാവുന്നവ ( സുഖസൌകര്യങ്ങള്‍ ) മുഖേന നിങ്ങളെ സഹായിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുക

Ayah  26:133  الأية
أَمَدَّكُم بِأَنْعَامٍ وَبَنِينَ
Amaddakum bi-anAAamin wabaneen

Malayalam
 
കന്നുകാലികളും സന്താനങ്ങളും മുഖേന അവന്‍ നിങ്ങളെ സഹായിച്ചിരിക്കുന്നു

Ayah  26:134  الأية
وَجَنَّاتٍ وَعُيُونٍ
Wajannatin waAAuyoon

Malayalam
 
തോട്ടങ്ങളും അരുവികളും മുഖേനയും

Ayah  26:135  الأية
إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ
Innee akhafu AAalaykum AAathabayawmin AAatheem

Malayalam
 
നിങ്ങളുടെ കാര്യത്തില്‍ ‍ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു

Ayah  26:136  الأية
قَالُوا سَوَاءٌ عَلَيْنَا أَوَعَظْتَ أَمْ لَمْ تَكُن مِّنَ الْوَاعِظِينَ
Qaloo sawaon AAalaynaawaAAathta am lam takun mina alwaAAitheen

Malayalam
 
അവര്‍ പറഞ്ഞു: നീ ഉപദേശം നല്‍കിയാലും, ഉപദേശിക്കുന്നവരുടെ കൂട്ടത്തില്‍ ആയില്ലെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം സമമാകുന്നു

Ayah  26:137  الأية
إِنْ هَٰذَا إِلَّا خُلُقُ الْأَوَّلِينَ
In hatha illa khuluqual-awwaleen

Malayalam
 
ഇത്‌ പൂര്‍വ്വികന്‍മാരുടെ സമ്പ്രദായം തന്നെയാകുന്നു

Ayah  26:138  الأية
وَمَا نَحْنُ بِمُعَذَّبِينَ
Wama nahnu bimuAAaththabeen

Malayalam
 
ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല

Ayah  26:139  الأية
فَكَذَّبُوهُ فَأَهْلَكْنَاهُمْ ۗ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Fakaththaboohu faahlaknahuminna fee thalika laayatan wama kanaaktharuhum mu/mineen

Malayalam
 
അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും, അതിനാല്‍ ‍നാം അവരെ നശിപ്പിക്കുകയും ചെയ്തു തീര്‍ച്ചയായും അതില്‍ ( മനുഷ്യര്‍ക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല

Ayah  26:140  الأية
وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
Wa-inna rabbaka lahuwa alAAazeezu arraheem

Malayalam
 
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

Ayah  26:141  الأية
كَذَّبَتْ ثَمُودُ الْمُرْسَلِينَ
Kaththabat thamoodu almursaleen

Malayalam
 
ഥമൂദ്‌ സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി

Ayah  26:142  الأية
إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلَا تَتَّقُونَ
Ith qala lahum akhoohum salihunala tattaqoon

Malayalam
 
അവരുടെ സഹോദരന്‍ സ്വാലിഹ്‌ അവരോട്‌ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

Ayah  26:143  الأية
إِنِّي لَكُمْ رَسُولٌ أَمِينٌ
Innee lakum rasoolun ameen

Malayalam
 
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു

Ayah  26:144  الأية
فَاتَّقُوا اللهَ وَأَطِيعُونِ
Fattaqoo Allaha waateeAAoon

Malayalam
 
അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

Ayah  26:145  الأية
وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ
Wama as-alukum AAalayhi min ajrin inajriya illa AAala rabbi alAAalameen

Malayalam
 
നിങ്ങളോട്‌ ഞാന്‍ ഇതിന്‍റെ പേരില്‍ ‍യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന്‌ മാത്രമാകുന്നു

Ayah  26:146  الأية
أَتُتْرَكُونَ فِي مَا هَاهُنَا آمِنِينَ
Atutrakoona fee ma hahunaamineen

Malayalam
 
ഇവിടെയുള്ളതില്‍( സമൃദ്ധിയില്‍) നിര്‍ഭയരായിക്കഴിയാന്‍ നിങ്ങള്‍ വിട്ടേക്കപ്പെടുമോ?

Ayah  26:147  الأية
فِي جَنَّاتٍ وَعُيُونٍ
Fee jannatin waAAuyoon

Malayalam
 
അതായത്‌ തോട്ടങ്ങളിലും അരുവികളിലും

Ayah  26:148  الأية
وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ
WazurooAAin wanakhlin talAAuhahadeem

Malayalam
 
വയലുകളിലും, കുല ഭാരം തൂങ്ങുന്ന ഈന്തപ്പനകളിലും

Ayah  26:149  الأية
وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ
Watanhitoona mina aljibalibuyootan fariheen

Malayalam
 
നിങ്ങള്‍ സന്തോഷപ്രമത്തരായിക്കൊണ്ട്‌ പര്‍വ്വതങ്ങളില്‍ ‍വീടുകള്‍ തുരന്നുണ്ടാക്കുകയും ചെയ്യുന്നു

Ayah  26:150  الأية
فَاتَّقُوا اللهَ وَأَطِيعُونِ
Fattaqoo Allaha waateeAAoon

Malayalam
 
ആകയാല്‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

Ayah  26:151  الأية
وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ
Wala tuteeAAoo amraalmusrifeen

Malayalam
 
അതിക്രമകാരികളുടെ കല്‍പന നിങ്ങള്‍ അനുസരിച്ചു പോകരുത്‌

Ayah  26:152  الأية
الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ
Allatheena yufsidoona fee al-ardiwala yuslihoon

Malayalam
 
ഭൂമിയില്‍ ‍കുഴപ്പമുണ്ടാക്കുകയും, നന്‍മവരുത്താതിരിക്കുകയും ചെയ്യുന്നവരുടെ

Ayah  26:153  الأية
قَالُوا إِنَّمَا أَنتَ مِنَ الْمُسَحَّرِينَ
Qaloo innama anta mina almusahhareen

Malayalam
 
അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍പെട്ട ഒരാള്‍ മാത്രമാകുന്നു

Ayah  26:154  الأية
مَا أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِآيَةٍ إِن كُنتَ مِنَ الصَّادِقِينَ
Ma anta illa basharun mithlunafa/ti bi-ayatin in kunta mina assadiqeena

Malayalam
 
നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്‌ അതിനാല്‍ ‍നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ‍വല്ല ദൃഷ്ടാന്തവും കൊണ്ട്‌ വരൂ

Ayah  26:155  الأية
قَالَ هَٰذِهِ نَاقَةٌ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ
Qala hathihi naqatunlaha shirbun walakum shirbu yawmin maAAloom

Malayalam
 
അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം അതിന്ന്‌ വെള്ളം കുടിക്കാന്‍ ഒരു ഊഴമുണ്ട്‌ നിങ്ങള്‍ക്കും ഒരു ഊഴമുണ്ട്‌; ഒരു നിശ്ചിത ദിവസത്തില്‍

Ayah  26:156  الأية
وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍ
Wala tamassooha bisoo-infaya/khuthakum AAathabu yawmin AAatheem

Malayalam
 
നിങ്ങള്‍ അതിന്‌ യാതൊരു ദ്രോഹവും ഏല്‍പിക്കരുത്‌ ( അങ്ങനെ ചെയ്യുന്ന പക്ഷം ) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും

Ayah  26:157  الأية
فَعَقَرُوهَا فَأَصْبَحُوا نَادِمِينَ
FaAAaqarooha faasbahoonadimeen

Malayalam
 
എന്നാല്‍ അവര്‍ അതിനെ വെട്ടിക്കൊന്നു അങ്ങനെ അവര്‍ ഖേദക്കാരായിത്തീര്‍ന്നു

Ayah  26:158  الأية
فَأَخَذَهُمُ الْعَذَابُ ۗ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Faakhathahumu alAAathabu innafee thalika laayatan wama kanaaktharuhum mu/mineen

Malayalam
 
ഉടനെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അതില്‍( മനുഷ്യര്‍ക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല

Ayah  26:159  الأية
وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
Wa-inna rabbaka lahuwa alAAazeezu arraheem

Malayalam
 
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

Ayah  26:160  الأية
كَذَّبَتْ قَوْمُ لُوطٍ الْمُرْسَلِينَ
Kaththabat qawmu lootinalmursaleen

Malayalam
 
ലൂത്വിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി

Ayah  26:161  الأية
إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ
Ith qala lahum akhoohum lootunala tattaqoon

Malayalam
 
അവരുടെ സഹോദരന്‍ ലൂത്വ്‌ അവരോട്‌ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

Ayah  26:162  الأية
إِنِّي لَكُمْ رَسُولٌ أَمِينٌ
Innee lakum rasoolun ameen

Malayalam
 
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു

Ayah  26:163  الأية
فَاتَّقُوا اللهَ وَأَطِيعُونِ
Fattaqoo Allaha waateeAAoon

Malayalam
 
അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

Ayah  26:164  الأية
وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ
Wama as-alukum AAalayhi min ajrin inajriya illa AAala rabbi alAAalameen

Malayalam
 
ഇതിന്‍റെ പേരില്‍ ‍നിങ്ങളോട്‌ ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന്‌ മാത്രമാകുന്നു

Ayah  26:165  الأية
أَتَأْتُونَ الذُّكْرَانَ مِنَ الْعَالَمِينَ
Ata/toona aththukranamina alAAalameen

Malayalam
 
നിങ്ങള്‍ ലോകരില്‍ ‍നിന്ന്‌ ആണുങ്ങളുടെ അടുക്കല്‍ ‍ചെല്ലുകയാണോ?

Ayah  26:166  الأية
وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَاجِكُم ۚ بَلْ أَنتُمْ قَوْمٌ عَادُونَ
Watatharoona ma khalaqa lakumrabbukum min azwajikum bal antum qawmun AAadoon

Malayalam
 
നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ

Ayah  26:167  الأية
قَالُوا لَئِن لَّمْ تَنتَهِ يَا لُوطُ لَتَكُونَنَّ مِنَ الْمُخْرَجِينَ
Qaloo la-in lam tantahi yalootu latakoonanna mina almukhrajeen

Malayalam
 
അവര്‍ പറഞ്ഞു: ലൂത്വേ, നീ ( ഇതില്‍നിന്ന്‌ ) വിരമിച്ചില്ലെങ്കില്‍ ‍തീര്‍ച്ചയായും നീ ( നാട്ടില്‍നിന്ന്‌ ) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും

Ayah  26:168  الأية
قَالَ إِنِّي لِعَمَلِكُم مِّنَ الْقَالِينَ
Qala innee liAAamalikum mina alqaleen

Malayalam
 
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു

Ayah  26:169  الأية
رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ
Rabbi najjinee waahlee mimmayaAAmaloon

Malayalam
 
അദ്ദേഹം (പ്രാര്‍ത്ഥിച്ചു: ) എന്‍റെ രക്ഷിതാവേ, എന്നെയും എന്‍റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ ‍നിന്ന്‌ നീ രക്ഷപ്പെടുത്തേണമേ

Ayah  26:170  الأية
فَنَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ
Fanajjaynahu waahlahu ajmaAAeen

Malayalam
 
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കുടുംബത്തേയും മുഴുവന്‍ നാം രക്ഷപ്പെടുത്തി

Ayah  26:171  الأية
إِلَّا عَجُوزًا فِي الْغَابِرِينَ
Illa AAajoozan fee alghabireen

Malayalam
 
പിന്‍മാറി നിന്നവരില്‍ ഒരു കിഴവി ഒഴികെ

Ayah  26:172  الأية
ثُمَّ دَمَّرْنَا الْآخَرِينَ
Thumma dammarna al-akhareen

Malayalam
 
പിന്നീട്‌ മറ്റുള്ളവരെ നാം തകര്‍ത്തുകളഞ്ഞു

Ayah  26:173  الأية
وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَاءَ مَطَرُ الْمُنذَرِينَ
Waamtarna AAalayhim mataranfasaa mataru almunthareen

Malayalam
 
അവരുടെ മേല്‍ ‍നാം ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു താക്കീത്‌ നല്‍കപ്പെട്ടവര്‍ക്ക്‌ ലഭിച്ച ആ മഴ എത്ര മോശം!

Ayah  26:174  الأية
إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Inna fee thalika laayatan wamakana aktharuhum mu/mineen

Malayalam
 
തീര്‍ച്ചയായും അതില്‍( മനുഷ്യര്‍ക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാല്‍ അവരില്‍ ‍അധികപേരും വിശ്വസിക്കുന്നവരായില്ല

Ayah  26:175  الأية
وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
Wa-inna rabbaka lahuwa alAAazeezu arraheem

Malayalam
 
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെയാണ്‌ പ്രതാപിയും കരുണാനിധിയും

Ayah  26:176  الأية
كَذَّبَ أَصْحَابُ الْأَيْكَةِ الْمُرْسَلِينَ
Kaththaba as-habual-aykati almursaleen

Malayalam
 
ഐക്കത്തില്‍( മരക്കൂട്ടങ്ങള്‍ക്കിടയില്‍) താമസിച്ചിരുന്നവരും ദൈവദൂതന്‍ ‍മാരെ നിഷേധിച്ചുതള്ളി

Ayah  26:177  الأية
إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ
Ith qala lahum shuAAaybun alatattaqoon

Malayalam
 
അവരോട്‌ ശുഐബ്‌ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

Ayah  26:178  الأية
إِنِّي لَكُمْ رَسُولٌ أَمِينٌ
Innee lakum rasoolun ameen

Malayalam
 
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു

Ayah  26:179  الأية
فَاتَّقُوا اللهَ وَأَطِيعُونِ
Fattaqoo Allaha waateeAAoon

Malayalam
 
അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

Ayah  26:180  الأية
وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ
Wama as-alukum AAalayhi min ajrin inajriya illa AAala rabbi alAAalameen

Malayalam
 
ഇതിന്‍റെ പേരില്‍ ‍യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട്‌ ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന്‌ മാത്രമാകുന്നു

Ayah  26:181  الأية
أَوْفُوا الْكَيْلَ وَلَا تَكُونُوا مِنَ الْمُخْسِرِينَ
Awfoo alkayla wala takoonoo minaalmukhsireen

Malayalam
 
നിങ്ങള്‍ അളവു പൂര്‍ത്തിയാക്കികൊടുക്കുക നിങ്ങള്‍ ( ജനങ്ങള്‍ക്ക്‌ ) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്‌

Ayah  26:182  الأية
وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ
Wazinoo bilqistasialmustaqeem

Malayalam
 
കൃത്രിമമില്ലാത്ത തുലാസ്‌ കൊണ്ട്‌ നിങ്ങള്‍ തൂക്കുക

Ayah  26:183  الأية
وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ
Wala tabkhasoo annasaashyaahum wala taAAthaw fee al-ardimufsideen

Malayalam
 
ജനങ്ങള്‍ക്ക്‌ അവരുടെ സാധനങ്ങളില്‍ ‍നിങ്ങള്‍ കമ്മിവരുത്തരുത്‌ നാശകാരികളായിക്കൊണ്ട്‌ നിങ്ങള്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കരുത്‌

Ayah  26:184  الأية
وَاتَّقُوا الَّذِي خَلَقَكُمْ وَالْجِبِلَّةَ الْأَوَّلِينَ
Wattaqoo allathee khalaqakumwaljibillata al-awwaleen

Malayalam
 
നിങ്ങളെയും പൂര്‍വ്വതലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക

Ayah  26:185  الأية
قَالُوا إِنَّمَا أَنتَ مِنَ الْمُسَحَّرِينَ
Qaloo innama anta mina almusahhareen

Malayalam
 
അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍ ഒരാള്‍ മാത്രമാകുന്നു

Ayah  26:186  الأية
وَمَا أَنتَ إِلَّا بَشَرٌ مِّثْلُنَا وَإِن نَّظُنُّكَ لَمِنَ الْكَاذِبِينَ
Wama anta illa basharunmithluna wa-in nathunnuka lamina alkathibeen

Malayalam
 
നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു തീര്‍ച്ചയായും നീ വ്യാജവാദികളില്‍പെട്ടവനാണെന്നാണ്‌ ഞങ്ങള്‍ വിചാരിക്കുന്നത്‌

Ayah  26:187  الأية
فَأَسْقِطْ عَلَيْنَا كِسَفًا مِّنَ السَّمَاءِ إِن كُنتَ مِنَ الصَّادِقِينَ
Faasqit AAalayna kisafan minaassama-i in kunta mina assadiqeen

Malayalam
 
അതുകൊണ്ട്‌ നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ‍ആകാശത്ത്‌ നിന്നുള്ള കഷ്ണങ്ങള്‍ ഞങ്ങളുടെ മേല്‍ ‍നീ വീഴ്ത്തുക

Ayah  26:188  الأية
قَالَ رَبِّي أَعْلَمُ بِمَا تَعْمَلُونَ
Qala rabbee aAAlamu bimataAAmaloon

Malayalam
 
അദ്ദേഹം പറഞ്ഞു; നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി എന്‍റെ രക്ഷിതാവ്‌ നല്ലവണ്ണം അറിയുന്നവനാകുന്നു

Ayah  26:189  الأية
فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ الظُّلَّةِ ۚ إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ
Fakaththaboohu faakhathahumAAathabu yawmi aththullati innahu kanaAAathaba yawmin AAatheem

Malayalam
 
അങ്ങനെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചുതള്ളി അതിനാല്‍ ‍മേഘത്തണല്‍മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അത്‌ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു

Ayah  26:190  الأية
إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ
Inna fee thalika laayatan wamakana aktharuhum mu/mineen

Malayalam
 
തീര്‍ച്ചയായും അതില്‍( മനുഷ്യര്‍ക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാല്‍ അവരില്‍അധികപേരും വിശ്വസിക്കുന്നവരായില്ല

Ayah  26:191  الأية
وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ
Wa-inna rabbaka lahuwa alAAazeezu arraheem

Malayalam
 
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

Ayah  26:192  الأية
وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ
Wa-innahu latanzeelu rabbi alAAalameen

Malayalam
 
തീര്‍ച്ചയായും ഇത്‌ ( ഖുര്‍ആന്‍ ) ലോകരക്ഷിതാവ്‌ അവതരിപ്പിച്ചത്‌ തന്നെയാകുന്നു

Ayah  26:193  الأية
نَزَلَ بِهِ الرُّوحُ الْأَمِينُ
Nazala bihi arroohu al-ameen

Malayalam
 
വിശ്വസ്താത്മാവ്‌ ( ജിബ്‌രീല്‍) അതും കൊണ്ട്‌ ഇറങ്ങിയിരിക്കുന്നു

Ayah  26:194  الأية
عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ
AAala qalbika litakoona mina almunthireen

Malayalam
 
നിന്‍റെ ഹൃദയത്തില്‍ ‍നീ താക്കീത്‌ നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്‌

Ayah  26:195  الأية
بِلِسَانٍ عَرَبِيٍّ مُّبِينٍ
Bilisanin AAarabiyyin mubeen

Malayalam
 
സ്പഷ്ടമായ അറബി ഭാഷയിലാണ്‌ ( അത്‌ അവതരിപ്പിച്ചത്‌ )

Ayah  26:196  الأية
وَإِنَّهُ لَفِي زُبُرِ الْأَوَّلِينَ
Wa-innahu lafee zuburi al-awwaleen

Malayalam
 
തീര്‍ച്ചയായും അത്‌ മുന്‍ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട്‌

Ayah  26:197  الأية
أَوَلَمْ يَكُن لَّهُمْ آيَةً أَن يَعْلَمَهُ عُلَمَاءُ بَنِي إِسْرَائِيلَ
Awa lam yakun lahum ayatan anyaAAlamahu AAulamao banee isra-eel

Malayalam
 
ഇസ്രായീല്‍സന്തതികളിലെ പണ്ഡിതന്‍മാര്‍ക്ക്‌ അത്‌ അറിയാം എന്ന കാര്യം ഇവര്‍ക്ക്‌ ( അവിശ്വാസികള്‍ക്ക്‌ ) ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ ?

Ayah  26:198  الأية
وَلَوْ نَزَّلْنَاهُ عَلَىٰ بَعْضِ الْأَعْجَمِينَ
Walaw nazzalnahu AAala baAAdial-aAAjameen

Malayalam
 
നാം അത്‌ അനറബികളില്‍ ഒരാളുടെ മേല്‍അവതരിപ്പിക്കുകയും,

Ayah  26:199  الأية
فَقَرَأَهُ عَلَيْهِم مَّا كَانُوا بِهِ مُؤْمِنِينَ
Faqaraahu AAalayhim ma kanoobihi mu/mineen

Malayalam
 
എന്നിട്ട്‌ അയാള്‍ അത്‌ അവര്‍ക്ക്‌ ഓതികേള്‍പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരതില്‍ ‍വിശ്വസിക്കുമായിരുന്നില്ല

Ayah  26:200  الأية
كَذَٰلِكَ سَلَكْنَاهُ فِي قُلُوبِ الْمُجْرِمِينَ
Kathalika salaknahu feequloobi almujrimeen

Malayalam
 
അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ ‍നാം അത്‌ ( അവിശ്വാസം ) കടത്തിവിട്ടിരിക്കയാണ്‌

Ayah  26:201  الأية
لَا يُؤْمِنُونَ بِهِ حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ
La yu/minoona bihi hattayarawoo alAAathaba al-aleem

Malayalam
 
വേദനയേറിയ ശിക്ഷ കാണുന്നത്‌ വരേക്കും അവരതില്‍ ‍വിശ്വസിക്കുകയില്ല

Ayah  26:202  الأية
فَيَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ
Faya/tiyahum baghtatan wahum layashAAuroon

Malayalam
 
അവര്‍ ഓര്‍ക്കാത്ത നിലയില്‍ ‍പെട്ടെന്നായിരിക്കും അതവര്‍ക്ക്‌ വന്നെത്തുന്നത്‌

Ayah  26:203  الأية
فَيَقُولُوا هَلْ نَحْنُ مُنظَرُونَ
Fayaqooloo hal nahnu muntharoon

Malayalam
 
ഞങ്ങള്‍ക്ക്‌ ( ഒരല്‍പം ) അവധി നല്‍കപ്പെടുമോ? എന്ന്‌ അപ്പോള്‍ അവര്‍ ചോദിച്ചേക്കും

Ayah  26:204  الأية
أَفَبِعَذَابِنَا يَسْتَعْجِلُونَ
AfabiAAathabina yastaAAjiloon

Malayalam
 
എന്നാല്‍ ‍നമ്മുടെ ശിക്ഷയെപ്പറ്റിയാണോ അവര്‍ ധൃതികൂട്ടികൊണ്ടിരിക്കുന്നത്‌?

Ayah  26:205  الأية
أَفَرَأَيْتَ إِن مَّتَّعْنَاهُمْ سِنِينَ
Afaraayta in mattaAAnahum sineen

Malayalam
 
എന്നാല്‍ ‍നീ ആലോചിച്ചിട്ടുണ്ടോ? നാം അവര്‍ക്ക്‌ കുറെ കൊല്ലങ്ങളോളം സുഖസൌകര്യം നല്‍കുകയും,

Ayah  26:206  الأية
ثُمَّ جَاءَهُم مَّا كَانُوا يُوعَدُونَ
Thumma jaahum ma kanooyooAAadoon

Malayalam
 
അനന്തരം അവര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെട്ടു കൊണ്ടിരിക്കുന്ന ശിക്ഷ അവര്‍ക്ക്‌ വരികയും ചെയ്തുവെന്ന്‌ വെക്കുക

Ayah  26:207  الأية
مَا أَغْنَىٰ عَنْهُم مَّا كَانُوا يُمَتَّعُونَ
Ma aghna AAanhum ma kanooyumattaAAoon

Malayalam
 
( എന്നാലും ) അവര്‍ക്ക്‌ നല്‍കപ്പെട്ടിരുന്ന ആ സുഖസൌകര്യങ്ങള്‍ അവര്‍ക്കൊരു പ്രയോജനവും ചെയ്യുമായിരുന്നില്ല

Ayah  26:208  الأية
وَمَا أَهْلَكْنَا مِن قَرْيَةٍ إِلَّا لَهَا مُنذِرُونَ
Wama ahlakna min qaryatin illalaha munthiroon

Malayalam
 
ഒരു രാജ്യവും നാം നശിപ്പിച്ചിട്ടില്ല; അതിന്‌ താക്കീതുകാര്‍ ഉണ്ടായിട്ടല്ലാതെ

Ayah  26:209  الأية
ذِكْرَىٰ وَمَا كُنَّا ظَالِمِينَ
Thikra wama kunnathalimeen

Malayalam
 
ഓര്‍മപ്പെടുത്തുവാന്‍ വേണ്ടിയത്രെ അത്‌ നാം അക്രമം ചെയ്യുന്നവനായിട്ടില്ല

Ayah  26:210  الأية
وَمَا تَنَزَّلَتْ بِهِ الشَّيَاطِينُ
Wama tanazzalat bihi ashshayateen

Malayalam
 
ഇതുമായി ( ഖുര്‍ആനുമായി ) പിശാചുക്കള്‍ ഇറങ്ങി വന്നിട്ടില്ല

Ayah  26:211  الأية
وَمَا يَنبَغِي لَهُمْ وَمَا يَسْتَطِيعُونَ
Wama yanbaghee lahum wamayastateeAAoon

Malayalam
 
അതവര്‍ക്ക്‌ അനുയോജ്യമാവുകയുമില്ല അതവര്‍ക്ക്‌ സാധിക്കുന്നതുമല്ല

Ayah  26:212  الأية
إِنَّهُمْ عَنِ السَّمْعِ لَمَعْزُولُونَ
Innahum AAani assamAAilamaAAzooloona

Malayalam
 
തീര്‍ച്ചയായും അവര്‍ ( ദിവ്യസന്ദേശം ) കേള്‍ക്കുന്നതില്‍നിന്ന്‌ അകറ്റപെട്ടവരാകുന്നു

Ayah  26:213  الأية
فَلَا تَدْعُ مَعَ اللهِ إِلَٰهًا آخَرَ فَتَكُونَ مِنَ الْمُعَذَّبِينَ
Fala tadAAu maAAa Allahi ilahanakhara fatakoona mina almuAAaththabeen

Malayalam
 
ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തേയും നീ വിളിച്ചു പ്രാര്‍ത്ഥിക്കരുത്‌ എങ്കില്‍ ‍നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും

Ayah  26:214  الأية
وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ
Waanthir AAasheerataka al-aqrabeen

Malayalam
 
നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക്‌ നീ താക്കീത്‌ നല്‍കുക

Ayah  26:215  الأية
وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ
Wakhfid janahakalimani ittabaAAaka mina almu/mineen

Malayalam
 
നിന്നെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക്‌ നിന്‍റെ ചിറക്‌ താഴ്ത്തികൊടുക്കുകയും ചെയ്യുക

Ayah  26:216  الأية
فَإِنْ عَصَوْكَ فَقُلْ إِنِّي بَرِيءٌ مِّمَّا تَعْمَلُونَ
Fa-in AAasawka faqul innee baree-onmimma taAAmaloon

Malayalam
 
ഇനി അവര്‍ നിന്നെ അനുസരിക്കാതിരിക്കുന്ന പക്ഷം, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനൊന്നും ഞാന്‍ ഉത്തരവാദിയല്ലെന്ന്‌ നീ പറഞ്ഞേക്കുക

Ayah  26:217  الأية
وَتَوَكَّلْ عَلَى الْعَزِيزِ الرَّحِيمِ
Watawakkal AAala alAAazeezi arraheem

Malayalam
 
പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവനെ നീ ഭരമേല്‍പിക്കുകയും ചെയ്യുക

Ayah  26:218  الأية
الَّذِي يَرَاكَ حِينَ تَقُومُ
Allathee yaraka heenataqoom

Malayalam
 
നീ നിന്നു പ്രാര്‍ത്ഥിക്കുന്ന സമയത്ത്‌ നിന്നെ കാണുന്നവനത്രെ അവന്‍

Ayah  26:219  الأية
وَتَقَلُّبَكَ فِي السَّاجِدِينَ
Wataqallubaka fee assajideen

Malayalam
 
സാഷ്ടാംഗംചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്‍റെ ചലനവും ( കാണുന്നവന്‍ )

Ayah  26:220  الأية
إِنَّهُ هُوَ السَّمِيعُ الْعَلِيمُ
Innahu huwa assameeAAu alAAaleem

Malayalam
 
തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ

Ayah  26:221  الأية
هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ الشَّيَاطِينُ
Hal onabbi-okum AAala man tanazzaluashshayateen

Malayalam
 
നബിയേ, പറയുക: ) ആരുടെ മേലാണ്‌ പിശാചുക്കള്‍ ഇറങ്ങുന്നതെന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചു തരട്ടെയോ?

Ayah  26:222  الأية
تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ
Tanazzalu AAala kulli affakinatheem

Malayalam
 
പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ ( പിശാചുക്കള്‍ ) ഇറങ്ങുന്നു

Ayah  26:223  الأية
يُلْقُونَ السَّمْعَ وَأَكْثَرُهُمْ كَاذِبُونَ
Yulqoona assamAAa waaktharuhum kathiboon

Malayalam
 
അവര്‍ ചെവികൊടുത്ത്‌ കേള്‍ക്കുന്നു അവരില്‍ അധികപേരും കള്ളം പറയുന്നവരാകുന്നു

Ayah  26:224  الأية
وَالشُّعَرَاءُ يَتَّبِعُهُمُ الْغَاوُونَ
WashshuAAaraoyattabiAAuhumu alghawoon

Malayalam
 
കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്.‌

Ayah  26:225  الأية
أَلَمْ تَرَ أَنَّهُمْ فِي كُلِّ وَادٍ يَهِيمُونَ
Alam tara annahum fee kulli wadinyaheemoon

Malayalam
 
അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന്‌ നീ കണ്ടില്ലേ?

Ayah  26:226  الأية
وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ
Waannahum yaqooloona ma layafAAaloon

Malayalam
 
പ്രവര്‍ത്തിക്കാത്തത്‌ പറയുന്നവരാണ്‌ അവരെന്നും

Ayah  26:227  الأية
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَذَكَرُوا اللهَ كَثِيرًا وَانتَصَرُوا مِن بَعْدِ مَا ظُلِمُوا ۗ وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنقَلَبٍ يَنقَلِبُونَ
Illa allatheena amanoowaAAamiloo assalihati wathakaroo Allahakatheeran wantasaroo min baAAdi ma thulimoowasayaAAlamu allatheena thalamoo ayyamunqalabin yanqaliboon

Malayalam
 
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും, അക്രമത്തിന്‌ ഇരയായതിനെത്തുടര്‍ന്ന്‌ ആത്മരക്ഷയ്ക്ക്‌ നടപടി എടുക്കുകയും ചെയ്തവര്‍ ഇതില്‍നിന്ന്‌ ഒഴിവാകുന്നു അക്രമകാരികള്‍ അറിഞ്ഞു കൊള്ളും; തങ്ങള്‍ തിരിഞ്ഞുമറിഞ്ഞ്‌ എങ്ങനെയുള്ള പര്യവസാനത്തിലാണ്‌ എത്തുകയെന്ന്.





© EsinIslam.Com Designed & produced by The Awqaf London. Please pray for us