Prev

44. Surah Ad-Dukhn سورة الدّخان

Next
1st Ayah  1  الأية ١الأولي
بِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
حم
Ha-meem

Malayalam
 
ഹാമീം,

Ayah  44:2  الأية
وَالْكِتَابِ الْمُبِينِ
Walkitabi almubeen

Malayalam
 
സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം;

Ayah  44:3  الأية
إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ
Inna anzalnahu fee laylatin mubarakatininna kunna munthireen

Malayalam
 
തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ്‌ നല്‍കുന്നവനാകുന്നു.

Ayah  44:4  الأية
فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ
Feeha yufraqu kullu amrin hakeem

Malayalam
 
ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.

Ayah  44:5  الأية
أَمْرًا مِّنْ عِندِنَا ۚ إِنَّا كُنَّا مُرْسِلِينَ
Amran min AAindina inna kunnamursileen

Malayalam
 
അതെ, നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പന. തീര്‍ച്ചയായും നാം ( ദൂതന്‍മാരെ ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

Ayah  44:6  الأية
رَحْمَةً مِّن رَّبِّكَ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ
Rahmatan min rabbika innahu huwa assameeAAualAAaleem

Malayalam
 
നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു കാരുണ്യമത്രെ അത്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നനും അറിയുന്നവനും.

Ayah  44:7  الأية
رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ إِن كُنتُم مُّوقِنِينَ
Rabbi assamawati wal-ardiwama baynahuma in kuntum mooqineen

Malayalam
 
ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവ്‌. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍.

Ayah  44:8  الأية
لَا إِلَٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ
La ilaha illa huwa yuhyeewayumeetu rabbukum warabbu aba-ikumu al-awwaleen

Malayalam
 
അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.

Ayah  44:9  الأية
بَلْ هُمْ فِي شَكٍّ يَلْعَبُونَ
Bal hum fee shakkin yalAAaboon

Malayalam
 
എങ്കിലും അവര്‍ സംശയത്തില്‍ കളിക്കുകയാകുന്നു.

Ayah  44:10  الأية
فَارْتَقِبْ يَوْمَ تَأْتِي السَّمَاءُ بِدُخَانٍ مُّبِينٍ
Fartaqib yawma ta/tee assamaobidukhanin mubeen

Malayalam
 
അതിനാല്‍ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട്‌ വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക.

Ayah  44:11  الأية
يَغْشَى النَّاسَ ۖ هَٰذَا عَذَابٌ أَلِيمٌ
Yaghsha annasa hathaAAathabun aleem

Malayalam
 
മനുഷ്യരെ അത്‌ പൊതിയുന്നതാണ്‌. ഇത്‌ വേദനയേറിയ ഒരു ശിക്ഷയായിരിക്കും.

Ayah  44:12  الأية
رَّبَّنَا اكْشِفْ عَنَّا الْعَذَابَ إِنَّا مُؤْمِنُونَ
Rabbana ikshif AAanna alAAathabainna mu/minoon

Malayalam
 
( അവര്‍ പറയും: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചു കൊള്ളാം.

Ayah  44:13  الأية
أَنَّىٰ لَهُمُ الذِّكْرَىٰ وَقَدْ جَاءَهُمْ رَسُولٌ مُّبِينٌ
Anna lahumu aththikrawaqad jaahum rasoolun mubeen

Malayalam
 
എങ്ങനെയാണ്‌ അവര്‍ക്ക്‌ ഉല്‍ബോധനം ഫലപ്പെടുക? ( കാര്യം ) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്‌.

Ayah  44:14  الأية
ثُمَّ تَوَلَّوْا عَنْهُ وَقَالُوا مُعَلَّمٌ مَّجْنُونٌ
Thumma tawallaw AAanhu waqaloomuAAallamun majnoon

Malayalam
 
എന്നിട്ട്‌ അദ്ദേഹത്തെ വിട്ട്‌ അവന്‍ പിന്തിരിഞ്ഞു കളയുകയാണ്‌ ചെയ്തത്‌. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു.

Ayah  44:15  الأية
إِنَّا كَاشِفُو الْعَذَابِ قَلِيلًا ۚ إِنَّكُمْ عَائِدُونَ
Inna kashifoo alAAathabiqaleelan innakum AAa-idoon

Malayalam
 
തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ ( പഴയ അവസ്ഥയിലേക്ക്‌ ) മടങ്ങുക തന്നെ ചെയ്യുമല്ലോ.

Ayah  44:16  الأية
يَوْمَ نَبْطِشُ الْبَطْشَةَ الْكُبْرَىٰ إِنَّا مُنتَقِمُونَ
Yawma nabtishu albatshataalkubra inna muntaqimoon

Malayalam
 
ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌.

Ayah  44:17  الأية
وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَاءَهُمْ رَسُولٌ كَرِيمٌ
Walaqad fatanna qablahum qawmafirAAawna wajaahum rasoolun kareem

Malayalam
 
ഇവര്‍ക്ക്‌ മുമ്പ്‌ ഫിര്‍ഔന്‍റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്‌. മാന്യനായ ഒരു ദൂതന്‍ അവരുടെ അടുത്ത്‌ ചെന്നു.

Ayah  44:18  الأية
أَنْ أَدُّوا إِلَيَّ عِبَادَ اللهِ ۖ إِنِّي لَكُمْ رَسُولٌ أَمِينٌ
An addoo ilayya AAibada Allahiinnee lakum rasoolun ameen

Malayalam
 
അല്ലാഹുവിന്‍റെ ദാസന്‍മാരെ നിങ്ങള്‍ എനിക്ക്‌ ഏല്‍പിച്ചു തരണം. തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൂതനാകുന്നു. ( എന്ന്‌ അദ്ദേഹം പറഞ്ഞു. )

Ayah  44:19  الأية
وَأَن لَّا تَعْلُوا عَلَى اللهِ ۖ إِنِّي آتِيكُم بِسُلْطَانٍ مُّبِينٍ
Waan la taAAloo AAala Allahiinnee ateekum bisultanin mubeen

Malayalam
 
അല്ലാഹുവിനെതിരില്‍ നിങ്ങള്‍ പൊങ്ങച്ചം കാണിക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും ഞാന്‍ സ്പഷ്ടമായ തെളിവും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വരാം.

Ayah  44:20  الأية
وَإِنِّي عُذْتُ بِرَبِّي وَرَبِّكُمْ أَن تَرْجُمُونِ
Wa-innee AAuthtu birabbee warabbikuman tarjumoon

Malayalam
 
നിങ്ങളെന്നെ കല്ലെറിയാതിരിക്കാന്‍ എന്‍റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവനോട്‌ തീര്‍ച്ചയായും ഞാന്‍ ശരണം തേടിയിരിക്കുന്നു.

Ayah  44:21  الأية
وَإِن لَّمْ تُؤْمِنُوا لِي فَاعْتَزِلُونِ
Wa-in lam tu/minoo lee faAAtaziloon

Malayalam
 
നിങ്ങള്‍ക്കെന്നെ വിശ്വാസമായില്ലെങ്കില്‍ എന്നില്‍ നിന്ന്‌ നിങ്ങള്‍ വിട്ടുമാറുക.

Ayah  44:22  الأية
فَدَعَا رَبَّهُ أَنَّ هَٰؤُلَاءِ قَوْمٌ مُّجْرِمُونَ
FadaAAa rabbahu anna haola-iqawmun mujrimoon

Malayalam
 
ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനവിഭാഗമാണെന്നതിനാല്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച്‌ ( സഹായത്തിനായി ) പ്രാര്‍ത്ഥിച്ചു.

Ayah  44:23  الأية
فَأَسْرِ بِعِبَادِي لَيْلًا إِنَّكُم مُّتَّبَعُونَ
Faasri biAAibadee laylan innakummuttabaAAoon

Malayalam
 
( അപ്പോള്‍ അല്ലാഹു നിര്‍ദേശിച്ചു: ) എന്‍റെ ദാസന്‍മാരെയും കൊണ്ട്‌ നീ രാത്രിയില്‍ പ്രയാണം ചെയ്തുകൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ ( ശത്രുക്കളാല്‍ ) പിന്തുടരപ്പെടുന്നതാണ്‌.

Ayah  44:24  الأية
وَاتْرُكِ الْبَحْرَ رَهْوًا ۖ إِنَّهُمْ جُندٌ مُّغْرَقُونَ
Watruki albahra rahwaninnahum jundun mughraqoon

Malayalam
 
സമുദ്രത്തെ ശാന്തമായ നിലയില്‍ നീ വിട്ടേക്കുകയും ചെയ്യുക തീര്‍ച്ചയായും അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാകുന്നു.

Ayah  44:25  الأية
كَمْ تَرَكُوا مِن جَنَّاتٍ وَعُيُونٍ
Kam tarakoo min jannatin waAAuyoon

Malayalam
 
എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ്‌ അവര്‍ വിട്ടേച്ചു പോയത്‌.!

Ayah  44:26  الأية
وَزُرُوعٍ وَمَقَامٍ كَرِيمٍ
WazurooAAin wamaqamin kareem

Malayalam
 
( എത്രയെത്ര ) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും!

Ayah  44:27  الأية
وَنَعْمَةٍ كَانُوا فِيهَا فَاكِهِينَ
WanaAAmatin kanoo feeha fakiheen

Malayalam
 
അവര്‍ ആഹ്ലാദപൂര്‍വ്വം അനുഭവിച്ചിരുന്ന ( എത്രയെത്ര ) സൌഭാഗ്യങ്ങള്‍!

Ayah  44:28  الأية
كَذَٰلِكَ ۖ وَأَوْرَثْنَاهَا قَوْمًا آخَرِينَ
Kathalika waawrathnahaqawman akhareen

Malayalam
 
അങ്ങനെയാണത്‌ ( കലാശിച്ചത്‌. ) അതെല്ലാം മറ്റൊരു ജനതയ്ക്ക്‌ നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു.

Ayah  44:29  الأية
فَمَا بَكَتْ عَلَيْهِمُ السَّمَاءُ وَالْأَرْضُ وَمَا كَانُوا مُنظَرِينَ
Fama bakat AAalayhimu assamaowal-ardu wama kanoo munthareen

Malayalam
 
അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക്‌ ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല.

Ayah  44:30  الأية
وَلَقَدْ نَجَّيْنَا بَنِي إِسْرَائِيلَ مِنَ الْعَذَابِ الْمُهِينِ
Walaqad najjayna banee isra-eelamina alAAathabi almuheen

Malayalam
 
ഇസ്രായീല്‍ സന്തതികളെ അപമാനകരമായ ശിക്ഷയില്‍ നിന്ന്‌ നാം രക്ഷിക്കുക തന്നെ ചെയ്തു.

Ayah  44:31  الأية
مِن فِرْعَوْنَ ۚ إِنَّهُ كَانَ عَالِيًا مِّنَ الْمُسْرِفِينَ
Min firAAawna innahu kana AAaliyanmina almusrifeen

Malayalam
 
ഫിര്‍ഔനില്‍ നിന്ന്‌. തീര്‍ച്ചയായും അവന്‍ അഹങ്കാരിയായിരുന്നു. അതിക്രമകാരികളില്‍ പെട്ടവനുമായിരുന്നു.

Ayah  44:32  الأية
وَلَقَدِ اخْتَرْنَاهُمْ عَلَىٰ عِلْمٍ عَلَى الْعَالَمِينَ
Walaqadi ikhtarnahum AAalaAAilmin AAala alAAalameen

Malayalam
 
അറിഞ്ഞു കൊണ്ട്‌ തന്നെ തീര്‍ച്ചയായും അവരെ നാം ലോകരെക്കാള്‍ ഉല്‍കൃഷ്ടരായി തെരഞ്ഞെടുക്കുകയുണ്ടായി.

Ayah  44:33  الأية
وَآتَيْنَاهُم مِّنَ الْآيَاتِ مَا فِيهِ بَلَاءٌ مُّبِينٌ
Waataynahum mina al-ayatima feehi balaon mubeen

Malayalam
 
വ്യക്തമായ പരീക്ഷണം ഉള്‍കൊള്ളുന്ന ചില ദൃഷ്ടാന്തങ്ങള്‍ നാം അവര്‍ക്ക്‌ നല്‍കുകയുമുണ്ടായി.

Ayah  44:34  الأية
إِنَّ هَٰؤُلَاءِ لَيَقُولُونَ
Inna haola-i layaqooloon

Malayalam
 
എന്നാല്‍ ഇക്കൂട്ടരിതാ പറയുന്നു;

Ayah  44:35  الأية
إِنْ هِيَ إِلَّا مَوْتَتُنَا الْأُولَىٰ وَمَا نَحْنُ بِمُنشَرِينَ
In hiya illa mawtatuna al-oolawama nahnu bimunshareen

Malayalam
 
നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ മറ്റൊന്നുമില്ല. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല.

Ayah  44:36  الأية
فَأْتُوا بِآبَائِنَا إِن كُنتُمْ صَادِقِينَ
Fa/too bi-aba-ina inkuntum sadiqeen

Malayalam
 
അതിനാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഞങ്ങളുടെ പിതാക്കളെ നിങ്ങള്‍ ( ജീവിപ്പിച്ചു ) കൊണ്ട്‌ വരിക എന്ന്‌.

Ayah  44:37  الأية
أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍ وَالَّذِينَ مِن قَبْلِهِمْ ۚ أَهْلَكْنَاهُمْ ۖ إِنَّهُمْ كَانُوا مُجْرِمِينَ
Ahum khayrun am qawmu tubbaAAin wallatheenamin qablihim ahlaknahum innahum kanoo mujrimeen

Malayalam
 
ഇവരാണോ കൂടുതല്‍ മെച്ചപ്പെട്ടവര്‍, അതല്ല തുബ്ബഇന്‍റെ ജനതയും അവര്‍ക്കു മുമ്പുള്ളവരുമാണോ? അവരെയെല്ലാം നാം നശിപ്പിക്കുകയുണ്ടായി. കാരണം അവര്‍ കുറ്റവാളികളായിരുന്നത്‌ തന്നെ.

Ayah  44:38  الأية
وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ
Wama khalaqna assamawatiwal-arda wama baynahuma laAAibeen

Malayalam
 
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട്‌ സൃഷ്ടിച്ചതല്ല.

Ayah  44:39  الأية
مَا خَلَقْنَاهُمَا إِلَّا بِالْحَقِّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
Ma khalaqnahuma illabilhaqqi walakinna aktharahum layaAAlamoon

Malayalam
 
ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ്‌ നാം അവയെ സൃഷ്ടിച്ചത്‌. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.

Ayah  44:40  الأية
إِنَّ يَوْمَ الْفَصْلِ مِيقَاتُهُمْ أَجْمَعِينَ
Inna yawma alfasli meeqatuhumajmaAAeen

Malayalam
 
തീര്‍ച്ചയായും ആ നിര്‍ണായക തീരുമാനത്തിന്‍റെ ദിവസമാകുന്നു അവര്‍ക്കെല്ലാമുള്ള നിശ്ചിത സമയം.

Ayah  44:41  الأية
يَوْمَ لَا يُغْنِي مَوْلًى عَن مَّوْلًى شَيْئًا وَلَا هُمْ يُنصَرُونَ
Yawma la yughnee mawlan AAan mawlanshay-an wala hum yunsaroon

Malayalam
 
അതെ, ഒരു ബന്ധു മറ്റൊരു ബന്ധുവിന്‌ യാതൊരു പ്രയോജനവും ചെയ്യാത്ത, അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസം.

Ayah  44:42  الأية
إِلَّا مَن رَّحِمَ اللهُ ۚ إِنَّهُ هُوَ الْعَزِيزُ الرَّحِيمُ
Illa man rahima Allahuinnahu huwa alAAazeezu arraheem

Malayalam
 
അല്ലാഹു ആരോട്‌ കരുണ കാണിച്ചുവോ അവര്‍ക്കൊഴികെ. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും.

Ayah  44:43  الأية
إِنَّ شَجَرَتَ الزَّقُّومِ
Inna shajarata azzaqqoom

Malayalam
 
തീര്‍ച്ചയായും സഖ്ഖൂം വൃക്ഷമാകുന്നു.

Ayah  44:44  الأية
طَعَامُ الْأَثِيمِ
TaAAamu al-atheem

Malayalam
 
( നരകത്തില്‍ ) പാപിയുടെ ആഹാരം.

Ayah  44:45  الأية
كَالْمُهْلِ يَغْلِي فِي الْبُطُونِ
Kalmuhli yaghlee fee albutoon

Malayalam
 
ഉരുകിയ ലോഹം പോലിരിക്കും ( അതിന്‍റെ കനി. ) അത്‌ വയറുകളില്‍ തിളയ്ക്കും.

Ayah  44:46  الأية
كَغَلْيِ الْحَمِيمِ
Kaghalyi alhameem

Malayalam
 
ചുടുവെള്ളം തിളയ്ക്കുന്നത്‌ പോലെ

Ayah  44:47  الأية
خُذُوهُ فَاعْتِلُوهُ إِلَىٰ سَوَاءِ الْجَحِيمِ
Khuthoohu faAAtiloohu ilasawa-i aljaheem

Malayalam
 
നിങ്ങള്‍ അവനെ പിടിക്കൂ. എന്നിട്ട്‌ നരകത്തിന്‍റെ മദ്ധ്യത്തിലേക്ക്‌ വലിച്ചിഴക്കൂ.

Ayah  44:48  الأية
ثُمَّ صُبُّوا فَوْقَ رَأْسِهِ مِنْ عَذَابِ الْحَمِيمِ
Thumma subboo fawqa ra/sihi min AAathabialhameem

Malayalam
 
അനന്തരം ചുടുവെള്ളം കൊണ്ടുള്ള ശിക്ഷ അവന്‍റെ തലയ്ക്കുമീതെ നിങ്ങള്‍ ചൊരിഞ്ഞേക്കൂ. ( എന്ന്‌ നിര്‍ദേശിക്കപ്പെടും. )

Ayah  44:49  الأية
ذُقْ إِنَّكَ أَنتَ الْعَزِيزُ الْكَرِيمُ
Thuq innaka anta alAAazeezu alkareem

Malayalam
 
ഇത്‌ ആസ്വദിച്ചോളൂ. തീര്‍ച്ചയായും നീ തന്നെയായിരുന്നല്ലോ പ്രതാപിയും മാന്യനും.

Ayah  44:50  الأية
إِنَّ هَٰذَا مَا كُنتُم بِهِ تَمْتَرُونَ
Inna hatha ma kuntum bihitamtaroon

Malayalam
 
നിങ്ങള്‍ ഏതൊരു കാര്യത്തില്‍ സംശയാലുക്കളായിരുന്നുവോ ആ കാര്യമത്രെ ഇത്‌.

Ayah  44:51  الأية
إِنَّ الْمُتَّقِينَ فِي مَقَامٍ أَمِينٍ
Inna almuttaqeena fee maqamin ameen

Malayalam
 
സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു.

Ayah  44:52  الأية
فِي جَنَّاتٍ وَعُيُونٍ
Fee jannatin waAAuyoon

Malayalam
 
തോട്ടങ്ങള്‍ക്കും അരുവികള്‍ക്കുമിടയില്‍

Ayah  44:53  الأية
يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَابِلِينَ
Yalbasoona min sundusin wa-istabraqin mutaqabileen

Malayalam
 
നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും. അവര്‍ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്‌.

Ayah  44:54  الأية
كَذَٰلِكَ وَزَوَّجْنَاهُم بِحُورٍ عِينٍ
Kathalika wazawwajnahum bihoorinAAeen

Malayalam
 
അങ്ങനെയാകുന്നു ( അവരുടെ അവസ്ഥ. ) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവര്‍ക്ക്‌ ഇണകളായി നല്‍കുകയും ചെയ്യും.

Ayah  44:55  الأية
يَدْعُونَ فِيهَا بِكُلِّ فَاكِهَةٍ آمِنِينَ
YadAAoona feeha bikulli fakihatinamineen

Malayalam
 
സുരക്ഷിതത്വ ബോധത്തോട്‌ കൂടി എല്ലാവിധ പഴങ്ങളും അവര്‍ അവിടെ വെച്ച്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കും.

Ayah  44:56  الأية
لَا يَذُوقُونَ فِيهَا الْمَوْتَ إِلَّا الْمَوْتَةَ الْأُولَىٰ ۖ وَوَقَاهُمْ عَذَابَ الْجَحِيمِ
La yathooqoona feehaalmawta illa almawtata al-oola wawaqahum AAathabaaljaheem

Malayalam
 
ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയില്‍ നിന്ന്‌ അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു.

Ayah  44:57  الأية
فَضْلًا مِّن رَّبِّكَ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ
Fadlan min rabbika thalikahuwa alfawzu alAAatheem

Malayalam
 
നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഔദാര്യമത്രെ അത്‌. അത്‌ തന്നെയാണ്‌ മഹത്തായ ഭാഗ്യം.

Ayah  44:58  الأية
فَإِنَّمَا يَسَّرْنَاهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ
Fa-innama yassarnahu bilisanikalaAAallahum yatathakkaroon

Malayalam
 
നിനക്ക്‌ നിന്‍റെ ഭാഷയില്‍ ഇതിനെ ( ഖുര്‍ആനിനെ ) നാം ലളിതമാക്കിത്തന്നിട്ടുള്ളത്‌ അവര്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടി മാത്രമാകുന്നു.

Ayah  44:59  الأية
فَارْتَقِبْ إِنَّهُم مُّرْتَقِبُونَ
Fartaqib innahum murtaqiboon

Malayalam
 
ആകയാല്‍ നീ കാത്തിരിക്കുക. അവരും കാത്തിരിക്കുന്നവര്‍ തന്നെയാകുന്നു.

EsinIslam.Com Designed & produced by The Awqaf London. Please pray for us